പി.എം.എഫ് റൗദ യൂണിറ്റ് രൂപികരിച്ചു

റിയാദ് ::പ്രവാസി മലയാളി ഫെഡറേഷന്‍ (പി എം എഫ് ) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദ് റൗദ യൂണിറ്റ് രൂപികരിച്ചു. മലാസിലെ ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അസ്ലം പാലത്ത് ആമുഖ പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായംകുളത്തിന്റെ അദ്യക്ഷതയില്‍ ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ യൂണിറ്റ് ഉദഘാടനം ചെയ്തു. ജി. സി. സി കോഡിനേറ്റര്‍ റാഫി പാങ്ങോട് സംഘടനയെ പരിചയപ്പെടുത്തി.ബിജു ജോസിന് അംഗ്വത്വം നല്‍കികൊണ്ട് മെമ്പര്‍ഷിപ് വിതരണ ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ നാസര്‍ നിര്‍വ്വഹിച്ചു. സവാദ് അയത്തില്‍, ഷരിഖ് തൈക്കണ്ടി, ഷാജഹാന്‍ കല്ലമ്പലം, സോണി കുട്ടനാട്, റഹിം പാലത്ത്, ജോര്‍ജ് മാക്കുളം, റിയാദ് പി എം എഫ് വനിത സംഗം ഭാരവാഹികളായ ഷീല രാജു, ആനി വര്‍ഗീസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഭാരവാഹികളായി സലിം വലിലപ്പുഴ (കണ്‍വീനര്‍ ), അലി.എ. കെ. റ്റി (ജോയിന്റ് കണ്‍വീനര്‍ )റഹിം പാലത്ത് (കണ്‍വീനര്‍, ജീവകാരുണ്യം ), ആച്ചി നാസര്‍ (ജോയിന്റ് കണ്‍വീനര്‍ ), നസീര്‍ തൈക്കണ്ടി (ട്രഷര്‍ )റൗഫ് ആലപ്പാട്ട് (പി. ആര്‍. ഒ )എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷൗക്കത്ത് വാലിലപ്പുഴ, സുബൈര്‍, സത്താര്‍ മംഗലാലാപുരം, രാധാകൃഷ്ണന്‍ പാലത്ത്, അബ്ദുല്‍ ഖാദര്‍, ഹസ്സന്‍ അരീക്കോട്, ജയരാജന്‍, ജോമോന്‍ പത്താനാപുരം, ജാഫര്‍ അരീക്കോട്, അന്‍ഷാദ് എടപ്പാള്‍, ഹബീബ് കൊണ്ടോട്ടി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും അലി എ. കെ. റ്റി നന്ദിയും പറഞ്ഞു. ആച്ചി നാസറിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യ അരങ്ങേറി.