ഫിലാഡല്‍ഫിയയിലെ ബൈബിള്‍ സ്‌പെല്ലിങ്ങ് ബീ മല്‍സരം ആകര്‍ഷകമായി


ഫിലഡല്‍ഫിയ: ഉന്നത നിലവാരത്തോടെ ദേശീയതലത്തില്‍ നടത്തപ്പെടുന്ന പല സ്‌പെല്ലിങ്ങ് ബീ മല്‍സരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബൈബിള്‍ സ്‌പെല്ലിങ്ങ് ബീ എന്നത് വളരെ അപൂര്‍വമായേ കേട്ടിരിക്കാനിടയുള്ളു. സണ്ടേ സ്കൂള്‍ കുട്ടികളുടെ അപൂര്‍വമായ ഒരു മല്‍സരമായിരുന്നു ഫിലാഡല്‍ഫിയായില്‍ ആഗ്സ്റ്റ് 12 ശനിയാഴ്ച്ച നടന്നത്.

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷവേദിയായിരുന്നു രംഗം. ഫിലാഡല്‍ഫിയായിലെ കേരളകത്തോലിക്കരുടെ കൂട്ടയ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് എല്ലാവരെയും ആകര്‍ഷിച്ച ബൈബിള്‍ സ്‌പെല്ലിങ്ങ് ബീ മല്‍സരം നടത്തപ്പെട്ടത്. നാലുമുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന സെ. തോമസ് സീറോമലബാര്‍, സെ. ജൂഡ് സീറോമലങ്കര ഇടവകകളില്‍നിന്നും, ക്‌നാനായ, ഇന്ത്യന്‍ ലത്തീന്‍ മിഷനുകളില്‍നിന്നുമുള്ള സണ്ടേ സ്കൂള്‍ കുട്ടികളാണ് വാശിയേറിയ സ്‌പെല്ലിങ്ങ് ബീയില്‍ പങ്കെടുത്തത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള വാക്കുകളായിരുന്നു സ്‌പെല്ലിങ്ങ് ബീയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വിശ്വാസപരിശീലനക്ലാസുകളില്‍ ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍ ദിവസേന ബൈബിള്‍ വായിക്കുന്നശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും, ബൈബിള്‍ വാക്കുകളുടെ ശരിയായ ഉച്ഛാരണവും, സ്‌പെല്ലിംഗും ഹൃദിസ്ഥമാക്കുന്നതിനും ഉദ്ദേശിച്ചാണ് നാഷണല്‍ സ്‌പെല്ലിങ്ങ് ബീ മോഡലില്‍ ഫിലാദല്‍ഫിയായില്‍ ഈ മല്‍സരം സംഘടിപ്പിച്ചത്.

മല്‍സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ജോസഫ് മെതിക്കളം സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡുകള്‍ ലഭിച്ചു. സെ. ജൂഡ് സീറോമലങ്കര ഇടവകയില്‍നിന്നുള്ള കൃപാ സൈമണ്‍ സ്‌പെല്ലിങ്ങ് ബീ ചാമ്പ്യനും, മേരിയേല്‍ സജന്‍ റണ്ണര്‍ അപ്പും ആയി. ചാമ്പ്യന് 200 ഡോളര്‍ കാഷ് അവാര്‍ഡും, റണ്ണര്‍ അപ്പിനു 100 ഡോളര്‍ കാഷ് അവാര്‍ഡും ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്ന ഫിലാഡല്‍ഫിയ അതിരൂപതാ ആക്‌സിലിയറി ബിഷപ് അഭിവന്ദ്യ എഡ്വേര്‍ഡ് ഡിലിമന്‍ നല്‍കി ആദരിച്ചു.
ന}യോര്‍ക്ക് കാത്തലിക് അസോസിയേഷന്റെ സജീവപ്രവര്‍ത്തകയായിരുന്ന ദിവംഗതയായ കത്രീനാ മെതിക്കളത്തിന്റെ സ്മരണാര്‍ത്ഥം ആയിരുന്നു കാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടത്.  ജോസ് മാളേയ്ക്കല്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി നടത്തപ്പെട്ട സ്‌പെല്ലിങ്ങ് ബീ മല്‍സരത്തില്‍ ഡോ. ബിന്ദു മെതിക്കളം, സലീനാ മത്തായി, ആനാ ജോസ്, തോമസ്കുട്ടി സൈമണ്‍ എന്നിവര്‍ ജഡ്ജസ് ആയി സേവ്വനം അനുഷ്ഠിച്ചു. മതാധ്യാപികയായ ലീനാ ജോസഫ് ഹോസ്റ്റായും, ഹാന്നാ കുരുവിള, ടീനാ സൈമണ്‍ എന്നിവര്‍ എം. സി. മാരായും സ്ത്യ്ത്യര്‍ഹമായ പ്രകടനം കാഴ്ച്ചവച്ചു.

ഫിലാഡല്‍ഫിയ സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരിയും, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ റവ. ഡോ. സജി മുക്കൂട്ട്, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെ. ജോണ്‍ ന}മാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ, അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ലി ചിറയത്ത്, വൈസ് പ്രസിഡന്റുമാരായ ഡോ. ബിജു പോള്‍, തോമസ്കുട്ടി സൈമണ്‍, സെക്രട്ടറി നെവിന്‍ ദാസ്, ജോ. സെക്രട്ടറി ഫിലിപ് എടത്തില്‍, ട്രഷറര്‍ ജോസഫ് മാണി എന്നിവരും, കാത്തലിക് അസോസിയേഷന്റെ മറ്റു കമ്മിറ്റി അംഗങ്ങളും സ്‌പെല്ലിങ്ങ് ബീ മല്‍സരത്തില്‍ പങ്കുചേര്‍ന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍