പഴമയുടെ ഓര്‍മ്മകളാല്‍ കെ സി എസ് ക്യാമ്പിംഗ് പ്രശോഭിച്ചു

By Eswara

Monday 21 Aug 2017 20:54 PM

ചിക്കാഗോ : ക്‌നാനായ കത്തോലിക് സൊസൈറ്റി (കെ സി എസ് ) ക്രമീകരിച്ച മൂന്ന് ദിവസം നീണ്ട് നിന്ന ക്യാമ്പിംഗ് പഴയ കാലങ്ങളുടെ ഓര്മപ്പെടുത്തലായി പ്രശോഭിച്ചു നിന്നു. ഷിക്കാഗോയില്‍ നിന്നും മൂന്ന് മണിക്കൂര്‍ അകലെ ഇന്‍ഡ്യയാന ബീച്ചില്‍ ക്രമീകരിച്ച ക്യാമ്പിംഗ് വര്‍ഷങ്ങള്‍ക്കു ശേഷം ഏവരെയും ആഭുതപ്പെടുത്തിയ അനുഭവവമായി മാറി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്‌നാനായ സഹോദരി സഹോദരന്മാര്‍ ഒന്ന് ചേര്‍ന്ന് ക്യാമ്പടിച്ചു , ഭക്ഷണങ്ങള്‍ ഒരുക്കി ഉല്ലാസ വേളകള്‍ ക്രമീകരിച്ചും മൂന്ന് ദിവസം താമസിച്ചു അമേരിക്കന്‍ പ്രകൃതിയെ തൊട്ടറിഞ്ഞു മറക്കാനാകാത്ത സംഘടനാ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ഒന്നായിരുന്നു കെ സി എസ് ക്യാമ്പിംഗ് . എന്നാല്‍ കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങളും അംഗങ്ങളുടെ എണ്ണത്തിലുള്ള ഗണ്യ മായാ വളര്‍ച്ചയും ക്യാമ്പിംഗ് എന്ന പരിപാടി തളര്‍ച്ചയിലായിരുന്നു. എന്നാല്‍ ഇക്കുറി ഭാരവാഹികളുടെ കഠിന ശ്രമത്താല്‍ നൂറില്‍ പരം ആളുകളെ സംഘടിപ്പിച്ചു വീണ്ടും ഒരു വന്‍ വിജയമായ ക്യാമ്പിങ്‌ന് ഷിക്കാഗോ കെ സി എസ് സാക്ഷികളായിരിക്കുകയാണ്.

പ്രസിഡന്റ് ബിനു പൂത്തുറയുടെ അധ്യക്ഷതയില്‍ മിഡ് വെസ്റ്റ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപ്പതി ക്യാമ്പിംഗ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി സ്വാഗതം അരുളി .

ജോണികുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍ , ഡിബിന്‍ വിലങ്ങുകല്ലേല്‍ , തോമസ് പൂതക്കരി , കുഞ്ഞുമോന്‍ തത്തംകുളം ജോജോ അലാപ്പാട്ട്, മജു ഓട്ടപ്പള്ളില്‍ , ജോയി നെല്ലാമറ്റം, ബിനു കൈതക്കത്തൊട്ടിയില്‍,മാത്യു തട്ടാമറ്റം,ഡെന്നി പുല്ലാപ്പള്ളി എന്നിവര്‍ ക്യാമ്പിംഗ്‌ന് നേതൃത്വം നല്‍കി.

ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രെസിഡന്റ്‌റ് അലക്‌സ് പടിഞ്ഞാറേല്‍, സൈമണ്‍ ചക്കാല പടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രേത്യേക സംഘം ക്യാമ്പിങ്ങിന് മോഡി പകര്‍ന്നു.

കെ സി എസിന്റെ മുന്‍ ഭാരവാഹികളുടെ നിറ സാന്നിധ്യം ഏറെ ശ്രേദ്ധേയമായി. മുന്‍ ഭാരവാഹികളായാ സിറിയക് കൂവാകാട്ടില്‍, ജോണ്‍ പട്ടാപതി, റോയി നെടുംചിറ, സണ്ണി മുണ്ടപ്ലാക്കല്‍ , ബാബു തൈപ്പറമ്പില്‍, മത്യാസ് പുല്ലാപ്പള്ളി, സൈമണ്‍ മുട്ടത്തില്‍, ഷിജു ചെറിയത്തില്‍, എന്നിവര്‍ ക്യാമ്പിംഗ്‌ന് പിന്തുണയുമായി എത്തിയത് ഏറെ പ്രേചോദനമായി എന്ന് ബിനു പൂത്തുറയില്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ക്യാമ്പിംഗ് ഞായറാഴ്ച സമാപിച്ചപ്പോള്‍ ആഗസ്ത് 27ന് ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ഓണാഘോഷത്തില്‍ കണ്ടുമുട്ടാം എന്ന പ്രത്യാശയില്‍ ക്യാമ്പങ്ങങ്ങള്‍ പിരിഞ്ഞു പോവുകയുണ്ടായി

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടല്‍