മാഗ് ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്

By Karthick

Tuesday 22 Aug 2017 14:14 PM

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ 11 മുതല്‍ 3 മണി വരെ വിവിധ കലാപരിപാടികളോടെ മിസൗറി സിറ്റിയിലെ പ്രസന്റ് സ്ട്രീറ്റിലുള്ള സെന്റ് ജോസഫ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു.

സിറ്റി മേയര്‍മാരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും. പൂക്കളം, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, തുടങ്ങിയ പരിപാടികളും കേരള വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ടായിരിക്കും. ഏവരേയും ഓണാഘോഷപരിപാടികളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറുകര (പ്രസിഡന്റ്) സുരേഷ് രാമകൃഷ്ണന്‍ (സെക്രട്ടറി) 832 451 8652, ജോസഫ് കെന്നഡി (ട്രഷറര്‍).

റിപ്പോര്‍ട്ട്: മാത്യു വൈരമണ്‍