സഹോദരന്റെ സുഹൃത്ത് ബ്ലൂ വെയിലിന് ഇരയെന്ന് നടി എശ്വര്യ രാജേഷ്

By Karthick

Wednesday 23 Aug 2017 20:42 PM

കൊലയാളി ഗെയിമായ ബ്ലൂ വെയില്‍ ഗെയിം കളിച്ച് തന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തതായി നടി ഐശ്വര്യ രാജേഷ്. ഗെയിമിന്റെ അവസാനഘട്ടത്തിലാണ് കൗമാരപ്രായമുള്ള യുവാവ് ആത്മഹത്യ ചെയ്തതെന്നും നടി പറഞ്ഞു.

"അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. കേട്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി. സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. അവയെ പക്വതയോടെ ഉപയോഗിക്കണം. ഒരിക്കലും അവ നമ്മളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. നമുക്ക് ചുറ്റുമുള്ള കാര്യങ്ങളില്‍ ബോധമുള്ളവരായിരിക്കുക. ഐശ്വര്യ രാജേഷ് പറഞ്ഞു.

കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്. കേള്‍ക്കുമ്പോള്‍ തന്നെ മനസ്സുതകരുന്നു-ഐശ്വര്യ രാജേഷ് പറഞ്ഞു.