ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവ് കൂടുന്നു

By Karthick

Wednesday 23 Aug 2017 20:51 PM

പാരീസ്: പുതിയ അധ്യയന വര്‍ഷത്തിന് ഫ്രാന്‍സില്‍ തുടക്കം കുറിക്കാനിരിക്കെ വിദ്യാര്‍ഥികള്‍ക്ക് അശുഭവാര്‍ത്ത. ഉന്നത വിദ്യാഭ്യാസം നടത്തുന്നവരുടെ ജീവിതച്ചെലവ് രണ്ടുശതമാനം വരെ കുടുമെന്നാണ് കണക്കാക്കുന്നത്.

ഫ്രാന്‍സിലെ പ്രധാന വിദ്യാര്‍ഥി യൂണിയനായ യുനെഫ് ഈ സാഹചര്യത്തെ ആശങ്കാജനകമെന്നാണ് വിശേഷിപ്പിക്കുന്നത്. 2.09 ശതമാനമാണ് ചെലവില്‍ പ്രതീക്ഷിക്കുന്ന വര്‍ധന. സമീപ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ നിരക്ക്. 2015ല്‍ 1.1 ശതമാനമാണ് ചെലവ് കൂടിയത്. 2016ല്‍ 1.23 ശതമാനവും. 0.7 എന്ന നാണ്യപ്പെരുപ്പത്തിന്‍റെ മൂന്നു മടങ്ങാണ് ഇപ്പോഴത്തെ വര്‍ധന.

ഫ്രാന്‍സിലെ മിക്ക വന്‍നഗരങ്ങളിലും വാടകയിനത്തില്‍ വന്ന വര്‍ധന, ഗതാഗതച്ചെലവില്‍ വന്ന വര്‍ധന തുടങ്ങിയവയാണ് ഇതിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍