ഇന്ത്യ പെന്റകോസ്റ്റല്‍ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയായില്‍ ആഗസ്റ്റ് 25 മുതല്‍

By Karthick

Friday 25 Aug 2017 02:10 AM

ഫിലാഡല്‍ഫിയ: ഇന്ത്യ പെന്റകോസ്റ്റല്‍ ചര്‍ച്ച് (ഫിലാഡല്‍ഫിയ) വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 25, 26, 27 തിയ്യതികളില്‍ നടത്തപ്പെടുന്നു.

ഫിലാഡല്‍ഫിയ വെല്‍ഷ് റോഡിലുള്ള എബനെസര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 6.30 നാണ് യോഗങ്ങള്‍ ആരംഭിക്കുന്നത്.

ഡാളസ്സില്‍ നിന്നുള്ള സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, നിരവധി ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചയിതാവും, തിരുവചന പണ്ഡിതനുമായ പാസ്റ്റര്‍ വീയാപുറം ജോര്‍ജ്ജ് കുട്ടി (പാസ്റ്റര്‍ ഡാനിയേല്‍ സാമുവേല്‍) ആണ് യോഗങ്ങളില്‍ തിരുവചന ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്. ഏവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ സന്തോഷ് ജോസഫ് എന്നിവര്‍ അറിയി്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 215 964 1452, 215 964 4306.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍