ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 2 ന്

By Karthick

Friday 25 Aug 2017 02:11 AM

ചിക്കാഗോ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 2 ന്നടത്തുന്ന ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി , ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ചിക്കാഗോയിലെ താഫ്ട് ഹൈസ്കൂളില്‍ ( 6530 W Bryn Mawr Ave, Chicago, IL 60631) വെച്ചാണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . വൈകുന്നേരം4 മണി മുതല്‍ 6 മണിവരെ ആയിരിക്കും 19 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ.

ചെണ്ടവാദ്യമേളങ്ങളോടും താലപൊലിയേന്തിയ ബാലികമാരുടെയും അകമ്പ ടിയോടെനടത്തുന്ന സാംസ്കാരിക ഘോഷയാത്രക്ക്‌ശേഷം പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മുന്‍കേന്ദ്ര സഹമന്ത്രികൊടിക്കുന്നില്‍ സുരേഷ് എംപി ആണ് മുഖ്യാതിഥി. ഫോമാനാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന റീജിയണല്‍ വൈസ്പ്രസിഡന്റ ്ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .ചിക്കാഗോ മലയാളി അസോസിയേഷന്‍ വിഭ്യാഭ്യാസപ്രതിഭപുരസ്കാരം ഷാന എബ്രഹാംവിരുത്തികുളങ്ങരക്ക് സമ്മാനിക്കും . അതുപോലെ മറ്റുപ്രധാനമത്സരങ്ങളില്‍ വിജയികളായവരുടെ സമ്മാനദാനവും നടത്തും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിവിധപ്രവര്‍ത്തനങ്ങളില്‍ 500 ഡോളറോ അതില്‍കൂടുതലോ നല്‍കിയ എല്ലാ സ്‌പോണ്‍സര്‍മാരെയും ആദരിക്കും ഏറ്റവും ചുരുങ്ങിയ സമയത്തില്‍ സമ്മേളനം അവസാനിപ്പിച്ചതിനുശേഷം രണ്ടരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാസന്ധ്യയില്‍ ചിക്കാഗോയിലെ വിവിധ ഡാന്‍സ്സ്കൂളുകള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നകലാപരിപാടികള്‍ അവതരിപ്പിക്കും. കഴിഞ്ഞ കലാമേള 2017 ല്‍ഒന്നാംസ്ഥാനംനേടിയ കലാപരിപാടികളും അവതരിപ്പിക്കപ്പെടും . കലാപരിപാടികളുടെ അവസാനംനറുക്കെടുപ്പ് ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് ജിമ്മികണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു, സിബിള്‍ ഫിലിപ്പ്, സിമി ജെസ്‌റ്റോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വംനല്‍കും.

ഓണാഘോഷങ്ങളുടെ വിജയകരമായനടത്തിപ്പിനായി അച്ചന്‍കുഞ്ഞുമാത്യു ,ചാക്കോ തോമസ് മറ്റത്തിപറമ്പില്‍, ജേക്കബ് മാത്യുപുറയംപള്ളില്‍ , ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യുപുത്തൂരാന്‍, ജോഷി വള്ളിക്കളം, മനുനൈനാന്‍ , മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍ , സ്റ്റാന്‍ലി മാത്യുകളരിക്കമുറി, സണ്ണി മൂക്കെട്ട് , സക്കറിയ ചേലക്കല്‍, ടോമി അംബേനാട്ട്, ബിജിസിമാണി എന്നിവരുടെനേതൃത്വത്തില്‍ വിവിധകമ്മിറ്റികള്‍ രൂപീകരിച്ചുപ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു.

ചിക്കാഗോമലയാളി അസോസിയേഷന്‍നടത്തുന്ന എല്ലാപരിപാടികളും കൃത്യസമയത്തുതന്നെ തുടങ്ങുമെന്നതിനാല്‍ 4 മണിക്ക്തന്നെ എല്ലവരും താഫ്ട്‌ഹൈസ്കൂളില്‍ എത്തിച്ചേരേണ്ടതാണെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജിമ്മി കണിയാലി