758.7 മില്യണ്‍ ഡോളര്‍ പവര്‍ ബോള്‍ ലോട്ടറി മാവിസിന്

By Karthick

Friday 25 Aug 2017 14:51 PM

മാസ്സച്യൂസെറ്റ്സ്: ആഗസ്റ്റ് 23 ബുധനാഴ്ച നടന്ന പവര്‍ ബോള്‍ ജാക്ക് പോട്ട് ലോട്ടറി മാസ്സച്യൂസെറ്റില്‍ നിന്നുള്ള മെഡിക്കല്‍ സെന്റര്‍ ജീവനക്കാരി മാവിസ് വാന്‍സിക്കിന് ലഭിച്ചു.(നമ്പര്‍ 8, 7, 16, 23, 26, പവര്‍ബോള്‍ 4).

758.7 മില്യണ്‍ ഡോളര്‍ ഭാഗ്യകുറി തുക അമേരിക്കയുടെ പവര്‍ ബോള്‍ ലോട്ടറി ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സഖ്യയാണ്.

കുടുംബാംഗങ്ങളുടെ ജന്മദിനവുമായി ബന്ധപ്പെട്ട നമ്പറുകളാണ് തിരഞ്ഞെടുത്തതെന്ന് മാവിസ് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മാനതുകയില്‍ ടാക്സ് കഴിച്ചു 336 മില്യണ്‍ ഡോളറാണ് മാവിസിന് ലഭിക്കുക.

ടിക്കറ്റ് വിറ്റ ബോസ്റ്റണിലെ കടയുമയ്ക്ക് 50,000 ഡോളറാണ് ലഭിക്കുക. 2 ഡോളറിന് വാങ്ങിയ ടിക്കറ്റ് ലോട്ടറി ഓഫീസില്‍ ഹാജരാക്കി.

ബുധനാഴ്ച ജോലി ചെയ്യുന്ന മെഡിക്കല്‍ സെന്ററില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ഭാഗ്യം മനസ്സില്‍ പോലും ചിന്തിച്ചിരുന്നില്ല എന്ന് മാവിസ് പറയുന്നു. സമ്മാനം ലഭിച്ചതറിഞ്ഞ ഉടനെ സ്പിറിങ്ങ് ഫീല്‍ഡിലുള്ള (Spring Field) മേഴ്സി മെഡിക്കല്‍ സെന്ററില്‍ വിളിച്ചു ഇനി മുതല്‍ ജോലിക്ക് വരുന്നില്ലെന്നും ഇവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍