പുതിയ വീട് ഇഷ്ടമായില്ല; തീയിട്ട കൗമാരക്കാരന് അറസ്റ്റില്‍

By Eswara
Friday 25 Aug 2017 14:53 PM
ബെര്‍ലിന്‍ : അമ്മ നിര്‍മിച്ച പുതിയ വീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലാതിരുന്ന പതിനെട്ടുകാരന് വീടിന് തീയിട്ടു. ഉത്തര ജര്‍മനിയിലെ വെലന്എന്ന നഗരത്തിലാണ് സംഭവം. കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. അമ്മയുടെ പുതിയ ഫ്ളാറ്റില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. വലിയ തീപിടുത്തത്തില്‍ സമീപത്തെ അഞ്ചു വീടുകള്‍ക്കും രണ്ടു കടകള്‍ക്കും നാശനഷ്ടമുണ്ടായെന്ന് പൊലീസ് അറിയിച്ചു.
തീ പിടിത്തത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച 69കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65 അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചത്. യുവാവിന് പഴയ വീട്ടില്‍ നിന്നും പുതിയ സ്ഥലത്തേക്ക് വരാന്‍ താല്പര്യമില്ലായിരുന്നുവെന്നും അതിനാലാണ് വീടിന് തീയിട്ടതെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം.
സംഭവത്തിനു പിന്നാലെ യുവാവ് കാറില്‍ കയറി രക്ഷപ്പെട്ടുവെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ആണ് ഇയാള്‍ പിടിയിലായത്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.