അമേരിക്കയില്‍ ജാഗ്രതാ മുന്നറിയിപ്പ്; ഉഗ്രശേഷിയുമായി ഹാര്‍ലേ ചുഴലിക്കൊടുങ്കാറ്റ്

By Karthick

Friday 25 Aug 2017 14:57 PM

ടെക്‌സാസ്: അമേരിക്കന്‍ തീരത്ത് ശക്തിയാര്‍ജിച്ച് ഹാര്‍വേ ചുഴലിക്കാറ്റ് എത്തുന്നതായി റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടെ ഉണ്ടാവുന്ന ഏറ്റവും ഉഗ്രശേഷിയുള്ള കൊടുങ്കാറ്റാവും ഹാര്‍ലേ. മണിക്കൂറില്‍ 169 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഹാര്‍ലേ വടക്കന്‍ പടിഞ്ഞാറന്‍ തീരത്തേക്കെത്തുമ്പോള്‍ മണിക്കൂറില്‍ 355 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന തരത്തില്‍ ശക്തിയാര്‍ജിക്കുമെന്ന് ടെക്‌സാസിലെ നാഷണല്‍ ഹരിക്കേയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയ്ക്കുളള സാധ്യതയും സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

ടെക്‌സാസില്‍ ഹാര്‍ലേയ്‌ക്കൊപ്പം 97 സെന്റി മീറ്റര്‍ അളവില്‍ മഴയും മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടായേക്കുമെന്നും സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക്‌സാസില്‍ സമുദ്രനിരപ്പ് 12 അടി വരെയും ലൂസിയാനയില്‍ 1012 അടി വരെയും ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ലൂസിയാനയിലും വടക്കന്‍ മെക്‌സിക്കന്‍ തീരങ്ങളിലും വെള്ളപ്പൊക്ക സാധ്യതയും സെന്റര്‍ പുറത്തുവിടുന്നു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറത്തു വന്നതോടെ അമേരിക്കന്‍ തീരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. തെക്കന്‍ ടെക്‌സാസ് മേഖലകളില്‍ സ്ഥാപനങ്ങള്‍ക്കും സ്കൂളുകളും പ്രവര്‍ത്തിക്കാതെ പിരിഞ്ഞു. തീരപ്രദേശങ്ങളിലെ ഓയില്‍ റിഫൈനറികള്‍ പ്രവര്‍ത്തിക്കാതെ അടച്ചുപൂട്ടി തൊഴിലാളികളെ മാറ്റി. മെക്‌സിക്കോയിലെ ആകെ ഉത്പാദനത്തിന്റെ 15 ശതമാനം പ്രകൃതി വാതക ശുദ്ധീകരണമാണ് ഇതോടെ നിര്‍ത്തിവെച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.