പുള്ളിക്കാരന്‍ സ്റ്റാറാ: ആശ നായിക

By Karthick

Saturday 26 Aug 2017 19:57 PM

മമ്മൂട്ടി നായകനാകുന്ന 'പുളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തില്‍ ആശാ ശരത് നായികയാകുന്നു. ശ്യാംധര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എഫ്.ടി.എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം നല്ല പ്രതികരണം നേടിയിരുന്നു. ബക്രീദ്-ഓണം റിലീസായി 'പുള്ളിക്കാരന്‍ സ്റ്റാറാ' തിയ്യറ്ററുകളിലെത്തും.

ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയ ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ആശാശരത്തും ഗാനരംഗത്തെത്തുന്നുണ്ട്.