ഡിസിഎല്‍: ലേസി ക്രിക്കറ്റേഴ്‌സ് ചാമ്പ്യന്‍സ്

By Karthick

Saturday 26 Aug 2017 14:31 PM

ഡാളസ്: ഡാളസ് ലെതര്‍ബോള്‍ ക്രിക്കറ്റ് ലീഗ് (ഡിസിഎല്‍ ) ട്വന്റി 20 ഡിഡിവഷനില്‍ മലയാളി ക്രിക്കറ്റ് ക്ലബായ ലേസി ക്രിക്കറ്റേഴ്‌സ് ചാമ്പ്യരായി. പ്ലാനോ റസല്‍ ക്രീക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഒരു പന്തു ബാക്കി നില്‍ക്കെയാണ് നില്‍ക്കെയാണ് നോര്‍ത്ത് ഇന്ത്യന്‍ ക്ലബായ വികിങ്‌സ് മുന്നോട്ടുവെച്ച 117 റണ്‍സ് വിജയലക്ഷ്യം ലേസി ക്രിക്കറ്റേഴ്‌സ് മറികടന്നത്. ടൂര്‍ണമെന്റില്‍ പതിനാലു ടീമുകള്‍ പങ്കെടുത്തു.

ക്യാപ്ടന്‍ രാജേഷ് രവീന്ദ്രന്‍ , വൈസ് ക്യാപ്റ്റന്‍ വിഷ്ണു സോമനാഥന്‍ എന്നിവര്‍ ടീമിനെ നയിച്ചു. ടൂര്ണമെന്റിലുടെനീളമുള്ള കൂട്ടായ പ്രകടനമാന് ടീമിന്‍റെ വിജയത്തിന്റെ പിന്നിലെന്ന് ഇരുവരും പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍