പോസ്റ്റല്‍ പിക്‌നിക്ക് വിജയകരമായി

By Karthick

Saturday 26 Aug 2017 20:02 PM

ഷിക്കാഗോ: ഷിക്കാഗോയിലെ പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുംവേണ്ടി പോസ്റ്റല്‍ പിക്‌നിക്ക് നടത്തപ്പെട്ടു. ഗ്ലെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ വച്ചു നടത്തപ്പെട്ട പിക്‌നിക്കിന് കണ്‍വീനര്‍ അഗസ്റ്റിന്‍ ഉലഹന്നാന്‍ സ്വാഗതമരുളി. തുടര്‍ന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിമുകള്‍ നടത്തപ്പെട്ടു.

നിരവധി പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിന് അഗസ്റ്റിന്‍ ഉലഹന്നാന്‍, മനോജ് അച്ചേട്ട്, ബിന്‍സ് വെളിയത്തുമാലില്‍, സച്ചു കുര്യന്‍, റോയി മാത്യു, ജോര്‍ജ് പണിക്കര്‍, സജി പുതൃക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അടുത്ത വര്‍ഷത്തെ ഭാരവാഹികളായി മാത്യു മണപ്പള്ളി (കണ്‍വീനര്‍), സണ്ണി ജോണ്‍, സോമി അച്ചേട്ട്, ജോണ്‍സണ്‍ കൂവക്കട എന്നിവരെ തെരഞ്ഞെടുത്തു. അഗസ്റ്റിന്‍ ഉലഹന്നാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം