എയര്‍ബസ് എ350-941 സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

By Karthick

Saturday 26 Aug 2017 20:09 PM

ബ്രസല്‍സ്: എയര്‍ബസ് എ 350 - 941 സുരക്ഷിതമല്ലെന്നും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതായും യൂറോപ്യന്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്ധനവും വായുവും തമ്മിലുള്ള സംയുക്തം ഇന്ധന ടാങ്കില്‍ സ്‌ഫോടനത്തിനു കാരണമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഹൈഡ്രോളിക് പന്പില്‍ അമിതമായ താപം ഉയരുന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്നും വിശദീകരണം. കൂളിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത് ഇന്ധന ടാങ്കിനുള്ളിലാണ്. പന്പ് പ്രവര്‍ത്തരഹിതമായാല്‍ ഹൈഡ്രോളിക് ഫ്‌ളൂയിഡിന്‍റെ താപനില കുത്തനെ ഉയരാം. ഇതു കണ്ടെത്തി പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ അപകടം ഉറപ്പാണെന്നും അഥോറിറ്റി പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍