ജര്‍മനിയില്‍ ഇടതു തീവ്രവാദി വെബ്‌സൈറ്റുകള്‍ നിരോധിച്ചു

By Eswara

Saturday 26 Aug 2017 20:09 PM

ബര്‍ലിന്‍: ജര്‍മനിയില്‍ ഇടതുതീവ്രാദി വെബ്‌സൈറ്റുകള്‍ക്ക് മെര്‍ക്കല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ മാസത്തില്‍ ഹാംബുര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിയ്‌ക്കെതിരെ ആഞ്ഞടിയ്ക്കുകയും സമരമുറകള്‍ ഉള്‍പ്പടെ അക്രമങ്ങളിലേയ്ക്കു കടക്കുകയും കോടിക്കണക്കിനു യൂറോയുടെ സ്വകാര്യ, സാമൂഹ്യനഷ്ടം വരുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ വെളിപ്പെടുത്തി.

ഹാംബുര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടി നേരത്ത് കലാപം തന്നെ അഴിച്ചുവിട്ട് ജനജീവിതം താറുമാറാക്കാന്‍ ഇടതുതീവ്രവാദികള്‍ ശ്രമിച്ചത് പോലീസും പട്ടാളവും ഇടപെട്ടിട്ടും അടിച്ചമര്‍ത്താന്‍ സാധിക്കാതെ പോയത് ജര്‍മന്‍ സര്‍ക്കാരിന് ഇപ്പോഴും നാണക്കേടായി നില്‍ക്കുന്നുണ്ട്.

കലാപമുയര്‍ത്തിയ സംഘടനാ പ്രവര്‍ത്തകരെ ആക്രമണത്തിന് പ്രേരിപ്പിച്ചത് വെബ്‌സൈറ്റു മുഖേനയായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴും സൈബര്‍ ആക്രമണം തുടരുകയാണെന്നും ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍