ശ്രീനാരായണ അസോസിയേഷന്‍ കാലിഫോര്‍ണിയ ചതയവും പൊന്നോണവും ആഘോഷിക്കുന്നു

By Karthick

Monday 28 Aug 2017 01:38 AM

വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ഏകലോകം എന്ന അത്യുദാത്ത ദര്‍ശനം, മാനവ സംസ്കാരത്തെ പുനഃസൃഷ്ടിച്ച് യഥാര്‍ത്ഥ മനുഷ്യനെ സ്ഫുടം ചെയ്‌തെടുക്കുവാന്‍ പര്യാപ്തമായ തെളിമയാര്‍ന്ന ചിന്തകളാണ് ശ്രീനാരായണ ദര്‍ശനത്തിലുള്ളത്. ഗുരുദേവ ദര്‍ശനം അറിയുവാനും അറിയിക്കുവാനും ലക്ഷ്യമാക്കി ഗുരുവിലേക്കുള്ള പവിത്രമായ ഒരു പാത എന്ന നിലയില്‍ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും ചതയ ഓണാഘോഷം കൊണ്ടാടുന്നതിനോടൊപ്പം “കാലിഫോര്‍ണിയയില്‍ സെപ്റ്റംബര്‍ 17,2017ന് ടോറന്‍സ് വിമന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍” വച്ച് ചതയ ഓണാഘോഷം നടത്തുന്നതിനുവേണ്ടിയുള്ള അതിവിപുലമായ തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു.

വിപുലമായഓണസദ്യയും,ചതയാഘോഷവും,പ്രാര്‍ത്ഥനയും,തിരുവാതിരയും,ഭരതനാട്യം ,ശ്രീ സുമന്‍ ലാഹ നയിക്കുന്ന സിത്താര്‍ ,കോല്‍കളി ,പാട്ടുകള്‍,സിനിമാറ്റിക് ഡാന്‍സ്,മ്യൂസിക്കല്‍ കോമഡി ഡ്രാമ തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം പരിപാടികളുടെ അതി വിപുലമായ തയ്യാറെടുപ്പുകള്‍ നടന്നു വരുന്നതായി ശ്രീ നാരായണ അസോസിയേഷന്‍ കാലിഫോര്‍ണിയ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
Hari Peethambaran
(480-452-9047), Naveen Madhavan (424-558-6120),
Manoj Karunakaran (310-343-1164)
http://www.snac.online
SNACALIFORNIA