സാംസംഗ് മേധാവിക്ക് അഞ്ചു വര്‍ഷം തടവ്

By Karthick

Monday 28 Aug 2017 07:14 AM

സിയൂള്‍: അഴിമതിക്കേസില്‍ സാംസംഗ് ഗ്രൂപ്പ് മേധാവി ലീ ജേ യാംഗിന് അഞ്ചു വര്‍ഷം തടവ്. സിയൂള്‍ ഡിസ്ട്രിക്ട് കോടതിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്.

സാംസംഗിന്‍റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്‍റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സഹായി ചോയി സൂണ്‍സിലിന്‍റെ കന്പനിയിലേക്കു വന്‍തുക ലീ ഒഴുക്കിയെന്നാണു കേസ്. ഈ പ്രശ്‌നത്തില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്‍റ് ഗ്യൂന്‍ ഹൈ നടപടി നേരിട്ടുവരുകയാണ്.

സാംസംഗ് ഇലക്ട്രോണിക്‌സിന്‍റെ വൈസ് ചെയര്‍മാനാണ് ലീ. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്‍റെ വരുമാനം രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.