പ്രൗഢഗംഭീരം പ്രസ്ക്ലബ് കോണ്‍ഫറന്‍സ്; പ്രവാസികൂട്ടായ്മയെ അനുമോദിച്ച് പ്രാസംഗീകര്‍

By Karthick

Monday 28 Aug 2017 07:17 AM

ചിക്കാഗോ: പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് വാര്‍ഷിക കോണ്‍ഫറന്‍സിന് ഷിക്കാഗോയിലെ ഇറ്റാസ്കയില്‍ ഗംഭീര തുടക്കം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യയില്‍ നിന്ന് അതിഥികളായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവരും നൂറുകണക്കിന് പ്രവാസികളും പങ്കെടുത്തു. കേരള കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ അധ്യക്ഷനായി.

എം.ബി. രാജേഷ് എംപി, എം. സ്വരാജ് എംഎല്‍എ,കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മാധ്യമ പ്രവര്‍ത്തകരായ ഷാനി പ്രഭാകരന്‍, അളകനന്ദ, ഡോ.എന്‍.പി. ചന്ദ്രശേഖരന്‍, ഉണ്ണി ബാലകൃഷ്ണന്‍, പി.വി. തോമസ് എന്നിവരും സംസാരിച്ചു. ഇന്ത്യ പ്രസ് ക്ലബ് അഡൈ്വസറി ചെയര്‍മാന്‍ ടാജ് മാത്യു,ഫൗണ്ടിംഗ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, എന്‍എസ്എസ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എംഎന്‍സി നായര്‍, മറിയാമ്മ പിള്ള തുടങ്ങിയവരും സംബന്ധിച്ചു. ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ജോര്‍ജ് കാക്കനാട്ട്,ജോസ് കാടാപ്പുറം,രാജു പള്ളത്ത്,പി.പി. ചെറിയാന്‍,സുനില്‍ തൈമറ്റം,ജീമോന്‍ ജോര്‍ജ്,ജോയിച്ചന്‍ പുതുക്കുളം, ജെയിംസ് വര്‍ഗീസ്, മധു കൊട്ടാരക്കര തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് അവതാരക അളകനന്ദയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ചുള്ള സെമിനാറും നടന്നു. സെമിനാറില്‍ ഡോ.കൃഷ്ണ കിഷോര്‍ മോഡറേറ്ററായി.സണ്ണി പൗലോസ്, ഷോളി കുമ്പിളുവേലി, ജോര്‍ജ് തുമ്പയില്‍, റെജി ജോര്‍ജ്,മധു കൊട്ടാരക്കര,രാജു പള്ളത്ത്,സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു. എം. സ്വരാജ് എംഎല്‍എ നയിക്കുന്ന മാധ്യമം, രാഷ്ട്രീയം, സമൂഹം എന്ന വിഷയത്തില്‍ സംവാദവും നടന്നു.ജോസ് കണിയാലി മോഡറേറ്ററായി. കെ.എം. ഈപ്പന്‍,അനില്‍ ശ്രീനിവാസന്‍,ബിജു സക്കറിയ,വര്‍ഗീസ് പാലമലയില്‍,ജോയി ചെമ്മാച്ചേല്‍,ബിജു കിഴക്കേക്കുറ്റ്,ജോയിച്ചന്‍ പുതുക്കുളം,പ്രസന്നന്‍ പിള്ള,ചാക്കോ മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നയിച്ച കാര്‍ഷിക വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാര്‍ ,ഡോ.എന്‍.പി.ചന്ദ്രശേഖരന്‍ നായര്‍ നയിച്ച മീഡിയ സെമിനാര്‍, കേരള വികസനത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ച തുടങ്ങിയവയും നടന്നു.