ഷംന തല മൊട്ടയടിച്ചു

By Karthick

Monday 28 Aug 2017 20:34 PM

പുതിയ ചിത്രത്തിനു വേണ്ടി നടി ഷംന കാസിം തല മൊട്ടയടിച്ചതായി വാര്‍ത്ത. കൊടിവീരന്‍ എന്ന ചിത്രത്തിലാണ് താരം തല മൊട്ടയടിച്ചത്. ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് തല മൊട്ടയടിച്ചത്. അതില്‍ എനിക്കൊട്ടും മനഃസാക്ഷിക്കുത്തില്ല. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ട്. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശശികുമാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയാറായിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. തല ഷേവ് ചെയ്ത ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്നത് സസ്‌പെന്‍സാണ്. എന്നും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംതൃപ്തിയാണ്. രണ്ടാമതൊന്ന് ആലോചിച്ചില്ല. തല മൊട്ടയടിക്കണം എന്ന് പറയുന്‌പോള്‍ എല്ലാവരും രണ്ടാമതൊന്ന് ആലോചിക്കും. പക്ഷെ ഞാന്‍ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാന്‍സ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണ്. വളരെയധികം പ്രതീക്ഷയോടെയാണു കൊടിവീരന്‍ എന്ന ചിത്രം ചെയ്യുന്നത്'-ഷംന പറയുന്നു.