കലാഭവന്‍ ജയന്റെ മിമിക്സ് വണ്‍മാന്‍ഷോ അമേരിക്കയില്‍

By Karthick

Monday 28 Aug 2017 15:19 PM

മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 28വര്‍ഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ ജയന്‍ ആറാം തവണ അമേരിക്കയില്‍ എത്തിയിരിക്കുന്നു. 2016ല്‍ മൂന്ന് മാസകാലം അമ്മേരിക്കയില്‍ അവതരിപ്പിച്ച വേദികളില്‍ പ്രേക്ഷകര്‍ക്ക് ഏറേ ഇഷടം നേടിയെടുത്തതായിരിന്നു കലാഭവന്‍ ജയന്റെ മിമിക്സ് വണ്‍മാന്‍ഷോ

മലയാളി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളും നാടന്‍ പാട്ടുകളും നമുക്കു സമ്മാനിച്ച മണ്‍മറഞ്ഞു പോയ കലാഭവന്‍ മണിയോടത്ത് അഞ്ഞൂറിലധികം വേദികളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവന്‍ ജയന്‍ മിമിക്രിയും , ചാക്യര്‍ഷോയും, നാടന്‍പാട്ടും, സിനിമാ ഗാനങ്ങളും ഫാമലി ഗയിം ഷോയും ഇടകലര്‍ത്തി നടത്തുന്ന വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു.

അനുകരണ കലയില്‍ അനതി സാധാരണ മികവുളള ജയന്‍, സമകാലിക വിഷയങ്ങള്‍ പരിഹാസത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചാക്യാര്‍ഷോയും ജയന്റെ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയന്‍ നമ്മെ വിട്ട് പിരിഞ്ഞ കലാഭവന്‍ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു.കേരളത്തിലെ പ്രമുഖ ട്രൂപ്പകളിലും ഏഷ്യനെററ്,കൈരളി,ഫ്ലവേഴ്സ് ചാനലുകളില്‍ ശ്രദ്ധയമായ പരിപാടികള്‍ അവതിപ്പിച്ചിട്ടുളള കലാഭവന്‍ ജയനെ മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 27 വര്‍ഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ ജയന്‍ അഞ്ചാം തവണ അമേരിക്കയില്‍ എത്തിയിരിക്കുന്നു. ഹൂസ്റ്റണ്‍ മുതല്‍ കലിഫോര്‍ണിയ, ഷിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി നഗരങ്ങളില്‍ ജയന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്.

മലയാളി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ നാടന്‍ പാട്ടുകള്‍ നമുക്കു സമ്മാനിച്ച മണ്‍മറഞ്ഞു പോയ കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ അഞ്ഞൂറിലധികം വേദികളില്‍ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുളള കലാഭവന്‍ ജയന്‍ ഗാനങ്ങളും മിമിക്രിയും ഇടകലര്‍ത്തി നടത്തുന്ന വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു.

അനുകരണ കലയില്‍ അനതി സാധാരണ മികവുളള ജയന്‍, സമകാലിക വിഷയങ്ങള്‍ പരിഹാസത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഓട്ടംതുളളലും ജയന്റെ ഷോയുടെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയന്‍ അന്തരിച്ച കലാഭവന്‍ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാന കലോത്സവങ്ങളില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുളള കലാഭവന്‍ ജയനുമായി 516 424 6170, ല്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ഡ്പ്പ് 011919846142666.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍