വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നഴ്‌സിംഗ് ഹോം അന്തേവാസികളെ രക്ഷപ്പെടുത്തി

By Karthick

Monday 28 Aug 2017 15:23 PM

ഹൂസ്റ്റണ്‍: ഹാര്‍വിസ് വെള്ളപ്പൊക്ക കെടുതിയില്‍ അകപ്പെട്ട ഹൂസ്റ്റണ്‍ പ്രദേശങ്ങളിലെ നഴ്സിങ്ങ് ഹോം അന്തേവാസികളെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.ഇന്ന് ഞായറാഴ്ച ഗാല്‍വസ്റ്റണ്‍ കൊണ്ടിയിലെ ഡിക്കിന്‍ഡണ്‍ 'ലവിറ്റ ബെല്ല' നഴ്സിങ്ങ് ഹോമിലെ അന്തേവാസികള്‍ ഉപയോഗിച്ചിരുന്ന വീല്‍ ചെയര്‍ ഏകദേശം മുഴുവനും വെള്ളത്തില്‍ മുങ്ങുകയും, കിടക്കകള്‍ക്ക് മുകളില്‍ വെള്ളം എത്തുകയും ചെയ്തതിനെ തുടര്‍ന്ന് അടിയന്തിര രക്ഷാ നടപടികള്‍ ആരംഭിച്ചത്.

നഴ്സിങ്ങ് ഹോമിന്റെ ഉടമസ്ഥന്‍ ട്രൂഡി ലാപ്സണാണ് അതി സാഹസിക രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.നഴ്സിങ്ങ് ഹോമിലെ മുഴുവനാളുകളേയും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ഉടമസ്ഥന്‍. ഇതിന് മുമ്പ് ഒരിക്കല്‍ പോലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.എമര്‍ജന്‍സി മാനേജ്മെന്റ് കൊ ഓര്‍ഡിനേറ്റര്‍ ഡേവിസ് മാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍