നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണം ഗംഭീരമായി ആഘോഷിച്ചു

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ (എന്‍.എ.ജി.സി) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി ലെമോണ്ടിലുള്ള ഹിന്ദു ടെമ്പിള്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയില്‍ വച്ചു ഓണം ഗംഭീരമായി ആഘോഷിച്ചു.

എന്‍.എ.ജി.സി പ്രസിഡന്റ് വാസുദേവന്‍ പിള്ള, സെക്രട്ടറി ജയരാജ് നാരായണന്‍, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എം.എന്‍.സി നായര്‍, ഡോ. ശകുന്തള രാജഗോപാല്‍, ഡോ. രാധാ നായര്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന വര്‍ണ്ണശബളമായ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കിയത് ജയന്‍ മുളങ്ങാട് ആണ്.

സന്ധ്യാ രാധാകൃഷ്ണന്‍, ജാനകി ആനന്ദവല്ലി നായര്‍, ശ്രീദേവി പണ്ടാല, ദേവി ജയന്‍, ഡോ. സുനിത നായര്‍, ബിന്ദ്യാ പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍ അരങ്ങേറി.

വേണു ചക്രപാണി, ശ്രീരാജ്, അനുശ്രീ, സോനാ നായര്‍, നിത്യാ നായര്‍, അര്‍ജുന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നു സംഗീതവിരുന്നൊരുക്കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം