നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി മത്സരിക്കുന്ന ലോറാ കുറാനു വന്‍ സ്വീകരണം നല്‍കി

ഷിക്കാഗോ: നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി മത്സരിക്കുന്ന ലോറാ കുറാനു ഒക്‌ടോബര്‍ 28-നു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ കമ്യൂണിറ്റി വന്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് മാന്‍ ഹോണറബിള്‍ ടോം സുവാസിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിലുള്ള ധാരാളം ഇന്ത്യക്കാര്‍ സംബന്ധിച്ചു. കൗണ്‍സില്‍ മെമ്പറായി മത്സരിക്കുന്ന ജെറി വട്ടമേളയില്‍, നാസാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍മാരായ വര്‍ഗീസ് കെ. ജോസഫ്, തോമസ് കെ. ചെറിയാന്‍, ഫിലിപ്പോസ് കെ. ജോസഫ്, കൂടാതെ കോശി ഉമ്മന്‍, കൃഷ്ണാ പൊലവാറുപ്പ്, അശോക് ജയിന്‍, ജോര്‍ജ് പറമ്പില്‍, കോശി ജോസഫ്, കൃപാല്‍ സിംഗ് എന്നിവര്‍ പ്രസംഗിച്ചു. ലോറാ കുറാന്റെ വിജയത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു കളത്തില്‍ വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. ഈ സ്വീകരണത്തിനു ലോറാ കാറുനും, ടോം സുവാസിയും ഇന്ത്യന്‍ കമ്യൂണിറ്റിയോട് നന്ദി അറിയിച്ചു. കളത്തില്‍ വര്‍ഗീസ് സ്വാഗതവും, തോമസ് കെ. ചെറിയാന്‍ നന്ദിയും രേഖപ്പെടുത്തി. റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം