തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളില്‍ അമേരിക്കയില്‍

By Karthick

Saturday 04 Nov 2017 20:18 PM

2016 ലെ മികച്ച കോളജ് പ്രിന്‍സിപ്പലിനുള്ള എഡ്യുലൈറ്റ് പുരസ്കാരത്തിനര്‍ഹനായ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പലും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് പ്രസിഡന്റുമായ റവ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളില്‍, സി. എം. ഐ. സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിച്ചേര്‍ന്നു. സ്വകാര്യ സന്ദര്‍ശനമാണെങ്കിലും സേക്രട്ട് ഹാര്‍ട്ട് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ദ ഹേര്‍ഷ്യന്‍സ് ( The Heartians of United States) അംഗങ്ങളുമായി ബന്ധപ്പെടുന്നതിനും സ്നേഹബന്ധം പുതുക്കുന്നതിനും അദ്ദേഹം വളരെ ആഗ്രഹിക്കുന്നു. 2018 ല്‍ സേക്രട്ട് ഹാര്‍ട്ട് കോളജ് പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അമേരിക്കയിലെ സേക്രട്ട് ഹാര്‍ട്ട് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ശ്രുംഗല രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും അവരെ അതില്‍ സജീവ പങ്കാളികളാക്കുകയും ചെയ്യുന്നതിനുള്ള സാദ്ധ്യതകളാരായുവാനും തന്റെ സന്ദര്‍ശനകാലം വിനിയോഗിക്കുവാനും അദ്ദേഹം ആഗ്രഹിക്കുന്നു. കോളജിന് അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സാദ്ധ്യതകളിലും സന്ദര്‍ശനവേളയില്‍ അദ്ദേഹം തല്‍പ്പരനാണ്. അതുപോലെ തന്നെ അമേരിക്കയിലെ മലയാളി സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണലുകളും സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സംഘടനകളുമായി ബന്ധപ്പെടുന്നതിനും റവ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളില്‍ ആഗ്രഹം പ്രകടിപ്പിച്ചു. കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തന മേഖലയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നതിനും അതിനുവേണ്ടതായ നയരൂപീകരണത്തിനും കേരളത്തില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്കേഴ്സിനും അവരുടെ സംഘടനകള്‍ക്കും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സേക്രട്ട് ഹാര്‍ട്ട് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മി. ഹെറാള്‍ഡ്, ഷിക്കാഗോ (6309637795), വിന്‍സന്‍ സേവ്യര്‍, വാഷിംഗ്ടണ്‍ (7035688070), അനില്‍ കെ. സത്യന്‍, ഫ്ലോറിഡ (8133267727), ഇന്നസെന്റ് ഉലഹന്നാന്‍, ന്യൂയോര്‍ക്ക് (8455360030) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഫാ. പ്രശാന്തുമായി നേരിട്ടു ബന്ധപ്പെടുവാന്‍ 9178639954 (USA) / email at: [email protected] (https://en.wikipedia.org/wiki/Prasant_Palakkappilly)