യുകെയില്‍ യുവതി മരിച്ച സംഭവം: ഇന്ത്യന്‍ വംശജന്‍ യുവാവിന് എട്ടുവര്‍ഷം തടവുശിക്ഷ.

By Karthick

Sunday 05 Nov 2017 07:33 AM

ലണ്ടന്‍: മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചു സൈക്കിള്‍യാത്രക്കാരിയെ ഇടിച്ചുകൊന്ന സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് യുകെയില്‍ എട്ടുവര്‍ഷം തടവുശിക്ഷ. കഴിഞ്ഞ ഓഗസ്റ്റില്‍ മാഞ്ചസ്റ്ററിലാണ് അജയ് സിങ് (26) ഓടിച്ച കാര്‍ പിന്നില്‍നിന്നിടിച്ചു സൈക്കിള്‍യാത്രക്കാരി വിക്കി മയേഴ്‌സ് (24) കൊല്ലപ്പെട്ടത്. അപകടത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു പൊലീസ് പിടികൂടി. ഇയാള്‍ വാഹനമോടിക്കുന്നതു കോടതി 10 വര്‍ഷത്തേക്കു വിലക്കി.