ഗാമ ടേബിള്‍ ടെന്നീസ് ടൂര്‍ണമന്റ്: റോണി ജോയ് , നാദിയ പവിത്രന്‍ വിജയികള്‍

ഓസ്റ്റിന്‍: ഗാമയുടെ ആഭിമുഖ്യത്തില്‍ ആദ്യമായി ടേബിള്‍ ടെന്നീസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു. ഓസ്റ്റിനിലെ ടേബിള്‍ ടെന്നീസ് പ്രേമികളുടെ സിരകളില്‍ ലഹരി പടര്‍ത്തി ശക്തമായ സര്‍വ്വീസുകളും മുഴങ്ങുന്ന സ്മാഷുകളും കൊണ്ടു സമ്പന്നമായ ടൂര്‍ണമന്റ് ഹര്‍ഷാരവത്തോടെയാണു ഓസ്റ്റിനിലെ മലയാളി കായിക സമൂഹം എറ്റെടുത്തത്.ഓസ്റ്റിന്‍ ടേബിള്‍ ടെന്നീസ് ക്ലബ്ബില്‍ നടന്ന ടൂര്‍ണമെന്റില്‍ 31 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പുരുഷന്മാരുടെ സിംഗ്ള്‍സില്‍ റോണി ജോയ് നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് വിക്രം അയ്യര്‍ നെ തോല്‍പ്പിച്ച് കിരീടം നേടി. ഡബിള്‍സില്‍ റോണി ജോയ് / മഹേഷ് നായര്‍ ടീം വിക്രം അയ്യര്‍ / സുരേഷ് കലാകൃഷ്ണന്‍ ടീമിനെ തോല്‍പ്പിച്ച് വിജയികളായി. വനിതകളുടെ സിംഗ്ള്‍സില്‍ നാദിയ പവിത്രന്‍ ദീപ്തി കടവില്‍നെ തോല്‍പ്പിച്ച് കിരീടം നേടി. ഡബിള്‍സില്‍ നാദിയ പവിത്രന്‍ / അനു മഹേഷ് ടീം ദീപ്തി കടവില്‍ / മിനി ജോസ് ടീമിനെ തോല്‍പ്പിച്ച് വിജയികളായി. വിജയികള്‍ക്ക് ഓസ്റ്റിന്‍ ടേബിള്‍ ടെന്നീസ് ക്ലബ് ഹെഡ് കോച്ച് മര്‍സെല്ലോ പുഗ്ലീസി മെഡലുകള്‍ സമ്മാനിച്ചു. ഗാമയുടെ സ്‌പോര്‍ട്‌സ് ടീം കോര്‍ഡിനേറ്റര്‍ രമേഷ് ചന്ദ്ര നന്ദി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ട് : മാര്‍ട്ടിന്‍ വിലങ്ങോലില്‍