ഫോമാ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു

ഷിക്കാഗോ: ഫോമ മെട്രോ റീജിയന്റെ കണ്‍വന്‍ഷനും, ഫോമയുടെ 2017-ലെ ജനറല്‍ബോഡിയും ഒക്‌ടോബര്‍ 21-നു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് ജനറല്‍ ബോഡി ആരംഭിച്ചു. 2017-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ജിബി തോമസ് അവതരിപ്പിച്ചു. തുടര്‍ന്നു ട്രഷറര്‍ ജോസി കുരിശിങ്കല്‍ അക്കൗണ്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ഫോമയുടെ ബൈലോ ഭേദഗതി ചെയ്തത് അംഗീകരിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വൈകിട്ട് 6-ന് നടന്ന പബ്ലിക് മീറ്റിംഗില്‍ മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കെ. ജോസഫിന്റെ അടുത്ത സുഹൃത്തും, മലയാള സിനിമയുടെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ എന്ന പദവി അലങ്കരിക്കുന്ന സിദ്ധിഖ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ഫോമ യുവജനോത്സവത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നു വിജയികളാകുന്ന കലാപ്രതിഭ, കലാതിലകം എന്നിവര്‍ക്കു തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഈ യോഗത്തില്‍ 2018-ലേക്കുള്ള ഷിക്കാഗോ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തപ്പെട്ടു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ജോസി സെബാസ്റ്റ്യന്‍, ഫോമ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബേബി ഊരാളില്‍, ഫോമ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് തോമസ് ടി. ഉമ്മന്‍, അസോസിയേഷന്‍ പ്രസിഡന്റുമാരായ ഷാജി എഡ്വേര്‍ഡ്, സാബു ലൂക്കോസ്, സാജു സാം, വര്‍ഗീസ് ചെറിയാന്‍, വിമന്‍സ് ഫോറത്തിനുവേണ്ടി രേഖാ ഫിലിപ്പ്, ബീന വള്ളിക്കളം എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ മീറ്റിംഗ് സമാപിച്ചു. റീജണല്‍ ജനറല്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത് എം.സിയായി പ്രവര്‍ത്തിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സജി ഏബ്രഹാം നന്ദിയും പറഞ്ഞു. റിപ്പോര്‍ട്ട് : ജോയിച്ചന്‍ പുതുക്കുളം