ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് കേരള പിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തടര്‍ന്ന് കേരളത്തിന്റെ ചരിത്രം ചുരുക്കത്തില്‍ ഐസക് പുലിപ്ര, മാത| കൂട്ടക്കര എന്നിവര്‍ വിശദീകരിച്ചു. തുടര്‍ന്ന് കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങള്‍ വസ്തു നിഷ്ടമായ ചര്‍ച്ചകളിലൂടെ പ്രകടിപ്പിച്ചു. ജോര്‍ജ് ചൂരപ്പൊയ്കയില്‍, ജോസ് തിനംപറമ്പില്‍, മേരി - ആന്റെണി എടത്തരുത്തിക്കാരന്‍, ജെന്‍സി പാലക്കാട്ട് എന്നിവരുടെ നേത|ത്വത്തില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഫിഫ്റ്റി പ്ലസ് ആന്റെണി തേവര്‍പാടത്തിന്റെ സഹോദരന്‍ ബേബി തോമസ് തേവര്‍പാടത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി, ആത്മശാശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തി തുടര്‍ന്ന് കേരളത്തിന്റെ തനിമയായ കപ്പ, മീന്‍കറി, ചോറ് കറികള്‍ എന്നിവ ഉള്‍പ്പെട്ട സമ|ദ്ധമായ അത്താഴ വിരുന്ന് കഴിച്ചു. 2017 ലെ പരിപാടികള്‍ വിലയിരുത്തി 2018 ലെ വാരാന്ത്യസെമിനാര്‍ സ്ഥലവും, തീയതിയും തീരുമാനിച്ചു. ലില്ലിക്കുട്ടി സൈമണ്‍ ഉണ്ട ാക്കി കൊണ്ട ുവന്ന അച്ചാറുകള്‍ അത്താഴ വിരുന്നിന് കൂടുതല്‍ രുചി പകര്‍ന്നു. ഈ വര്‍ഷത്തെ അടുത്ത പരിപാടിയായ ക്രിസ്മസ് ആഘോഷത്തിന്റെ തീയതി നിഞ്ചയിച്ചു. ജോണ്‍ മാത| കേരള പിറവി ആഘോഷം മോഡറേറ്റ് ചെയ്തു. മാത്തുക്കുട്ടി എലഞ്ഞിമറ്റം പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍