ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു

By Karthick

Friday 17 Nov 2017 07:53 AM

ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രഥമ കോപ്പി ചീഫ് എഡിറ്റര്‍ സതീശന്‍ നായരില്‍ നിന്നും സ്വീകരിച്ച് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ പറമ്പി, ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് മാത്യു കുഴലനാടനും, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവായ ചാണ്ടി ഉമ്മനും നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സന്തോഷ് നായര്‍, തോമസ് മാത്യു, വര്‍ഗീസ് പാലമലയില്‍, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജെയ്ബു മാത്യു, ജയിംസ് തലയ്ക്കല്‍, ബിജു കിഴക്കേക്കുറ്റ്. ഷൈബു കിഴക്കേക്കുറ്റ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.