പ്രശസ്ത സുവിശേഷകന്‍ ഡോ.പി.കെ.സാം അന്തരിച്ചു

By Eswara

Friday 24 Nov 2017 08:05 AM

പ്രശസ്ത സുവിശേഷകനും, കവിയും, ഗാനരചയിതാവുമായ ഡോ.പി.കെ.സാം (88 ) അന്തരിച്ചു മല്ലശേരി കുഞ്ഞുകുഞ്ഞു ഉപദേശിയുടെയും,സി.ടി .അന്നാമ്മയുടെയും മകനാണ്. മറിയാമ്മ സാം (അമ്പഴത്തും മൂട്ടില്‍ കുടുംബം) ആണ് ഭാര്യ ഡോ.സാംസണ്‍.കെ.സാം (TMM ഹോസ്പിറ്റല്‍), ബെന്‍സണ്‍.കെ. സാം (തിരുവനന്തപുരം), ഷാരോണ്‍ ജോര്‍ജ് (ന്യൂ യോര്‍ക്ക്), സ്റ്റീഫന്‍ .കെ.സാം (ആസ്‌ട്രേലിയ) എന്നിവര്‍ മക്കളാണ് മരുമക്കള്‍ : ഡോ .എലിസബത്ത് സാംസണ്‍ (സൗദി അറേബ്യ), ആനി ബെന്‍സണ്‍(തിരുവനന്തപുരം), ടോം ജോര്‍ജ് (ന്യൂ യോര്‍ക്ക്), നിസ്സി സ്റ്റീഫന്‍(ഓസ്‌ട്രേലിയ) ശവസംസ്കാരച്ചടങ്ങുകള്‍ നവംബര്‍ 29 ബുധനാഴ്ച ആണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുദര്‍ശനം മല്ലശേരി BCC ഹാളില്‍ നടത്തപ്പെടും അമേരിക്കയിലും , കാനഡയിലും തിയളോജിക്കല്‍ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഡോ. സാം 1974 -ല്‍ ബൈബിള്‍ .ക്രിസ്ത്യന്‍. ചര്‍ച്ച് (BCC ) എന്ന മിനിസ്ട്രിക്ക് തുടക്കം കുറിച്ചു. 350 'ഇല്‍ പരം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുള്ള ഡോ. സാം "യേശു എന്‍ അഭയകേന്ദ്രം" , "സീയോന്‍ മണാളനെ" എന്നീ സുപ്രസിദ്ധ ഗാനങ്ങളുടെ രചയിതാവുമാണ്. ക്രിസ്ത്യന്‍ ഭക്തിഗാന രചനക്ക് അനേകം പുരസ്കാരങ്ങള്‍ ഡോ സാമിനെ തേടി എത്തിയിട്ടുണ്ട്. covenant ഹോസ്പിറ്റല്‍ മല്ലശേരി യുടെ സ്ഥാപകനേതാവായ ഈ പ്രശസ്ത സുവിശേഷകന്‍ മല്ലശേരിയുടെയും പ്രാന്തപ്രദേശങ്ങളിലും " സുവാര്‍ത്ത ക്രിസ്ത്യന്‍ ബുക്ക് ഡിപ്പോ", "ഷാരോണ്‍ ആര്‍ട്‌സ് കോളജ്", "ഷാരോണ്‍ ടൈപ്പ് റൈറ്റിംഗ്", "യൂണിവേഴ്‌സല്‍ പ്രിന്റേഴ്‌സ്" ഉള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട് . മല്ലശേരി YMCA യുടെ അദ്ധ്യക്ഷനുമായിരുന്നു. റിപ്പോര്‍ട്ട്: ജിനേഷ് തമ്പി