ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ജേതാക്കള്‍

By Karthick

Tuesday 28 Nov 2017 08:01 AM

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പത്താമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ടീം പത്താംതവണയും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി അജയ്യരായി. തൊട്ടുപിന്നില്‍ കളിച്ചെത്തിയ സേക്രട്ട് ഹാര്‍ട്ട് സെന്റ് മേരീസ് ചര്‍ച്ച് ടീം റണ്ണര്‍അപ്പായി. ഈവര്‍ഷം 13 ടീമുകള്‍ മത്സര രംഗത്തുണ്ടായിരുന്നു. ചിക്കാഗോയിലെ യുവജനങ്ങളെയെല്ലാം ആവേശഭരിതരാക്കിയ മത്സരങ്ങള്‍ കാണാന്‍ ആയിരക്കണക്കിന് കാണികളാണ് കോര്‍ട്ടിലും പരിസരങ്ങളിലും തിങ്ങിക്കൂടിയത്. ഷിക്കാഗോയിലെ 16 എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളിലെ യുവജനങ്ങള്‍ തമ്മില്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ചങ്ങലയില്‍ കൂട്ടിയിണക്കുവാന്‍ 2007-ല്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ യൂത്ത് മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ചതാണ് ഈ ടൂര്‍ണമെന്റ്. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷനും, 9 മണിക്ക് മത്സരങ്ങളും ആരംഭിച്ചു. ചെയര്‍മാന്‍ റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ പ്രാര്‍ത്ഥനയോടെ ആദ്യ ബോള്‍ എറിഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പണിക്കര്‍ കളിയുടെ നിയമങ്ങളെപ്പറ്റിയും വ്യവസ്ഥകളെപ്പറ്റിയും എല്ലാ അംഗങ്ങളേയും ബോധവത്കരിച്ച് സംസാരിച്ചു. കോ- കണ്‍വീനര്‍ ജോജോ ജോര്‍ജ് എല്ലാ ടീം ക്യാപ്റ്റന്‍മാരേയും പരിചയപ്പെടുത്തി. വൈകുന്നേരം 8 മണിയോടെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍, വാശിയേറിയ കളികളിലൂടെ സെന്റ് തോമസ് സീറോ മലബാര്‍ ടീം വിജശ്രീലാളിതരായി. ഒപ്പം സെന്റ് മേരീസ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ടീം രണ്ടാം സ്ഥാനവും അലങ്കരിച്ചു. തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ വെരി റവ. കോശി പൂവത്തൂര്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ഒന്നാം സ്ഥാനം ലഭിച്ച ടീം അംഗങ്ങള്‍ക്ക് നല്‍കി. പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫി പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് സമ്മാനിക്കുകയുണ്ടായി. എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ ട്രോഫി ചെയര്‍മാന്‍ റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ റണ്ണര്‍അപ് ടീം ആയ ക്‌നാനായ ടീമിനും നല്‍കി. ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ ജോര്‍ജ് കുര്യാക്കോസും, പ്രവീണ്‍ തോമസും സ്‌പോണ്‍സര്‍ ചെയ്തു. എം.വി.പിയായി തെരഞ്ഞെടുത്ത ജോവിനും പ്രത്യേക ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റിന്റെ വിവിധ ദൃശ്യങ്ങള്‍ ഷിക്കാഗോയിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ വര്‍ഗീസ് വര്‍ഗീസ് ക്യാമറയില്‍ പകര്‍ത്തി. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍പിടിച്ച ചെയര്‍മാന്‍ റവ.ഫാ. ബാബു മഠത്തിപറമ്പില്‍, കണ്‍വീനര്‍ ജോര്‍ജ് പണിക്കര്‍, കോ- കണ്‍വീനര്‍ ജോജോ ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പ്രവീണ്‍ തോമസ്, സജി കുര്യന്‍, രഞ്ചന്‍ ഏബ്രഹാം, ആന്റോ കവലയ്ക്കല്‍, മാത്യു മാപ്ലേട്ട് എന്നിവരെ പ്രസിഡന്റ് റവ.ഫാ. ഏബ്രഹാം സ്കറിയ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് റവ. ഫാ. സജീവ് മാത്യൂസ്, റവ.ഫാ. ദാനിയേല്‍ ജോര്‍ജ് എന്നിവരും സന്നിഹിതായിരുന്നു. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭി. മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ. ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈവര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്. റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം