മാക്രോണിന്റെ പ്രതിച്ഛായ ഇടിയുന്നു

By Karthick

Sunday 08 Oct 2017 14:13 PM

പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രതിച്ഛായ തകര്‍ന്നടിയുന്നു. പണക്കാരുടെ പ്രസിഡന്‍റെന്നും ധാര്‍ഷ്ട്യത്തിന്‍റെ ആള്‍രൂപമെന്നും ഒക്കെയാണ് പുതിയ വിശേഷണങ്ങള്‍.

സാധാരണക്കാരായ തൊഴിലാളികളുടെ കാര്യം തീരെ പരിഗണിക്കാതെയാണ് മാക്രോണ്‍ മുന്നോട്ടു പോകുന്നതെന്നാണ് പല യൂണിയന്‍ നേതാക്കളുടേയും ആരോപണം.

മാക്രോണിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തുന്ന തൊഴില്‍ നിയമ പരിഷ്കരണങ്ങളാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. അടിയന്തരാവസ്ഥക്കാലത്ത് പോലീസിനു നല്‍കുന്ന പ്രത്യേകാവകാശങ്ങള്‍ എല്ലാ സമയത്തേക്കുമുള്ള നിയമമാക്കി മാറ്റാനുള്ള നീക്കവും തിരിച്ചടിയായിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍