അതിശയിപ്പിക്കും ഇമോജികളുമായി ആപ്പിളിന്റെ അപ്‌ഡേറ്റ്

By Karthick

Sunday 08 Oct 2017 19:44 PM

ന്യൂയോര്‍ക്ക് : അടുത്തയാഴ്ച പുറത്തിറങ്ങുന്ന പുതിയ ബീറ്റാ വെര്‍ഷന്‍ അപ്‌ഡേറ്റായ ഐഒഎസ് 11.1ല്‍ ആപ്പിള്‍ നല്‍കുന്നതു നൂറിലധികം ഇമോജികള്‍. മികവേറിയ രീതിയില്‍ ഡിസൈന്‍ ചെയ്ത സ്‌മൈലികള്‍, മല്‍സ്യകന്യക തുടങ്ങിയ സാങ്കല്‍പിക ജീവികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രണയികള്‍ക്കായി വിരലുകള്‍ കൊണ്ടുള്ള ചിഹ്നവും ഇമോജിക്കൂട്ടത്തിലുണ്ട്. മുള്ളന്‍ പന്നി, ജിറാഫ്, ദിനോസര്‍ തുടങ്ങിയ മൃഗങ്ങളുടെ ഇമോജികളും അപ്‌ഡേറ്റിനൊപ്പം എത്തും. ലോക ഇമോജി ദിനമായ ജൂലൈ 17ന് ആപ്പിള്‍ പ്രഖ്യാപിച്ച ഇമോജികളും ഈ അപ്‌ഡേറ്റില്‍ ലഭ്യമാണ്. കുട്ടിക്കു പാലു കൊടുക്കുന്ന ഒരു സ്ത്രീയുടെ ഇമോജി ഇതിലൊന്നാണ്. ആപ്പിളിന്റെ മൊബൈല്‍, കംപ്യൂട്ടര്‍, വാച്ച് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.