സൗദി കൊട്ടാരത്തിനു മുന്നില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ യുവാവിനെ വെടിവെച്ച് കൊന്നു

By Karthick

Monday 09 Oct 2017 15:15 PM

റിയാദ്: സൗദി കൊട്ടാരത്തിനു മുന്നില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ യുവാവിനെ വെടിവെച്ച് കൊന്നു. സൗദി രാജകുടുംബത്തിന്‍റെ ജിദ്ദയിലുള്ള കൊട്ടാരത്തിനു മുന്നിന്നാണ് വെടിവയ്പ് നടന്നത്. സംഭവത്തില്‍ രണ്ടു ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സൗദി സ്വദേശിയായ അക്രമി മന്‍സൂര്‍ അല്‍ അമ്രി(28)യെ വെടിവച്ചുകൊന്നു.

രാജകുടുംബം വേനല്‍ക്കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പീസ് പാലസിന്‍റെ പടിഞ്ഞാറേ ഗേറ്റിലുള്ള ചെക്‌പോയിന്‍റിലാണ് ആക്രമണമുണ്ടായത്. അക്രമിയുടെ പക്കല്‍നിന്നു കലാഷ്‌നിക്കോവ് തോക്കുകളും പെട്രോള്‍ ബോംബുകളും കണ്ടെടുത്തു.
ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും കണ്ടെത്താനായിട്ടില്ലെന്നു സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.അക്രമത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സൗദിയിലെ സല്‍മാന്‍ രാജാവ് റഷ്യ സന്ദര്‍ശിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.