ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമാകും: സുധാ കര്‍ത്ത

By Karthick

Tuesday 10 Oct 2017 14:04 PM

ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി കണ്‍വന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധാ കര്‍ത്ത അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സാംസ്കാരിക ജീവിതത്തിലെ നിറസാന്നിധ്യമാണ് ഫൊക്കാന. അതുകൊണ്ട് തന്നെ ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകള്‍ നല്‍കിയ വിജയം ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. ഫിലഡല്‍ഫിയയിലും കണ്‍വന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിക്കുമെന്നു സുധാ കര്‍ത്ത പറഞ്ഞു.

ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ സുധാ കര്‍ത്ത ഇരുപത് വര്‍ഷമായി അമേരിക്കന്‍ സാംസ്കാരിക രംഗത്തെ അറിയപ്പെടുന്ന മുഖമാണ്. 2008ല്‍ ഫൊക്കാനയുടെ ജനല്‍ സെക്രട്ടറി ആയി ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍റെ നേതൃത്വത്തില്‍ തിളങ്ങി നിന്ന സുധാ കര്‍ത്ത ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എട്ടു വര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡില്‍ അംഗമായും സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012ല്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഹിന്ദു കണ്‍വന്‍ഷന്‍റെ (കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക) ജനറല്‍ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗം. 2014ല്‍ നടന്ന നായര്‍ കണ്‍വന്‍ഷന്‍റെ (എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക) ജനല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഇപ്പോള്‍ ഉപദേശക സമിതി അംഗമായും തുടരുന്നു. ഫിലഡല്‍ഫിയയില്‍ പമ്പ ,െ്രെട സ്‌റ്റേറ്റ് കേരള ഫോറം, എന്‍എസ്എസ് പെന്‍സില്‍വനിയ തുടങ്ങി വിവിധ മലയാളി സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സുധാ കര്‍ത്ത.

കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ചെയര്‍മാന്‍ ആയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് ആര്‍ വി പി ആയും സേവനം അനുഷ്ഠിക്കുന്നു. മേയേഴ്‌സ് കമ്മിഷന്‍ ഓണ്‍ ഏഷ്യന്‍ അഫയേഴ്‌സ് മുന്‍ മെമ്പര്‍, ഡി എ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, പോലീസ് കമ്മീഷണേഴ്‌സ് അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, രണ്ടു തവണ ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് പെന്‍സില്‍വാനിയ ചെയര്‍മാന്‍, ആറു വര്‍ഷം ടാക്‌സ് ഏജന്റ് ഫോര്‍ കോമണ്‍വെല്‍ത് ഓഫ് ഫിലഡല്‍ഫിയ, പതിനെട്ടു വര്‍ഷമായി അകൗണ്ടിങ് മേഖലയിലും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന സുധ കര്‍ത്ത ഫൊക്കാനയ്ക്ക് ലഭിച്ച മികച്ച നേതാവാണ്. പുതിയ ആശയങ്ങളും സമൂഹ നന്മയ്ക്ക് ഉതകുന്ന പദ്ധതികളും നടപ്പിലാക്കുന്ന തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റിക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പരമാവധി പിന്തുണ നേടിയെടുക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് സുധാ കര്‍ത്താ പറഞ്ഞു.

ഫൊക്കാന കണ്‍വന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയുള്ള പ്രവര്‍ത്തനത്തിന് സുധ കര്‍ത്തയ്ക്ക് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് ,ട്രഷറര്‍ ഷാജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണയും, കണ്‍ വന്‍ഷന്‍ വിജയിപ്പിക്കുവാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു .