ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോ.19 ന്

By Karthick

Tuesday 10 Oct 2017 19:37 PM


ഒറ്റപ്പാലം: ഭാരതപ്പുഴ കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ  യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19 ന് ഒറ്റപ്പാലം ഐ.പി.സി ഹാളില്‍ ഫാമിലി കോണ്‍ഫറന്‍സ് നടക്കും.ഡോ. ഐസക്.വി.മാത്യു ക്ലാസുകള്‍ നയിക്കും.നേരത്തെ രജിസ്ടര്‍ ചെയ്യുന്ന അന്‍പത് കുടുംബങ്ങള്‍ക്കാണ് പ്രവേശനം.

കുടുംബ ബഡ്ജറ്റിംഗ്, സെല്‍ഫ് എസ്റ്റീം, ഫാമിലി കൗണ്‍സിലിംഗ്, ഗ്രൂപ്പ് ആക്ടിവിക്ടി, ടൈം മാനേജ്‌മെന്‍റ് എന്നിവ ക്ലാസിന്റെ ഭാഗമായി നടക്കുമെന്ന് ജന.സെക്രട്ടറി പി.കെ.ദേവസ്യ, പ്രോഗ്രാം കണ്‍വീനര്‍ സജി മത്തായി കാതേട്ട് എന്നിവര്‍ അറിയിച്ചു.