ഡാളസില്‍ ത്രീ സ്റ്റാര്‍ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് സംഗീത ഹാസ്യ നൃത്തസന്ധ്യ.

By Karthick

Tuesday 10 Oct 2017 14:09 PM


ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും നല്ല കലാവിരുന്ന് ഒരുക്കിയിട്ടുള്ള താര ആര്‍ട്സിന്റെ ബാനറില്‍ ത്രീ സ്റ്റാര്‍ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന ഷോ 2017 ഡാളസില്‍ ഒക്ടോബര്‍ 15 ഞായറാഴ്ച വൈകീട്ട് 5.30 ന് ഡാളസിലെ കോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍(200 ട ഒലമൃ്വേ ഞറ, ഇീുുലഹഹ, ഠത 75019) വെച്ച് നടത്തപ്പെടുന്നു.

തെന്നിന്ത്യന്‍ ഭാഷകളിലെ ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായ വിനീത്-ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന നൃത്തച്ചുവടുകളോടൊപ്പം സംഗീതത്തിന്റെ സ്വപ്നലോകത്തിലേക്കു കൂട്ടികൊണ്ടുപോകുവാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് വിവേകാനന്ദനും കൂട്ടരും, ഹാസ്യത്തിന്റെ തേന്‍മലര്‍ പൊഴിക്കുവാന്‍ കലാഭവന്‍ പ്രജോദ്, സുബി സുരേഷ് തുടങ്ങി ഒട്ടനവധി മിനിസ്ക്രീനിലെ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ ഒരുക്കുന്ന സംഗീത ഹാസ്യ നൃത്തസന്ധ്യയാണ് ഡാളസിലെ കലാസ്വാദകര്‍ക്കായി ഒരുക്കുന്നത്.

പ്രമുഖ ട്രാവല്‍ കമ്പനിയായ ബുക്ക് ഓ ട്രിപ്പ് ഡോട്ട് കോം മെഗാ സ്പോണ്‍സറും, പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അമേരിക്കന്‍ ബില്‍ഡേഴ്സ് ഇവന്റ് സ്പോണ്‍സറും, ആയ പ്രസ്തുത പ്രോഗ്രാമിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അലക്സ് അലക്സാണ്ടര്‍, ദീപക് കൈതക്കപ്പുഴ, സുകു വര്‍ഗീസ്, ലൈജു തോമസ്, റോബിന്‍ വര്‍ഗീസ്, ജോണ്‍.റ്റി. എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം