ഉത്തര്‍പ്രദേശില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം പീഡിപ്പിച്ചു

By Karthick

Wednesday 11 Oct 2017 02:53 AM

ബറേലി: മരവിച്ച മനുഷ്യത്വത്തെ സാക്ഷിയാക്കി യുപിയില്‍ അതിക്രൂരത. വീട്ടമ്മയെ ആക്രമിച്ചു കൊന്നശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍. സിബി ഗഞ്ച് മേഖലയിലാണു സംഭവം. ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു (20), സര്‍ജു (19) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച് അവശയാക്കി. ഗുരുതരമായി പരുക്കേറ്റ യുവതി ബോധംകെട്ടു വീണു. തുടര്‍ന്ന് വീട്ടമ്മയെ ഇരുവരും സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.

തലയ്ക്കടിയേറ്റു വീട്ടമ്മ മരിച്ചെങ്കിലും യുവാക്കള്‍ വിട്ടില്ല. മൃതദേഹവുമായി ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ശേഷം മൃതദേഹം പാടത്തുപേക്ഷിച്ചു രക്ഷപെട്ടു. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്.

ഒക്ടോബര്‍ മൂന്നിന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കൃത്യത്തിനുശേഷം സ്ത്രീയുടെ മൊബൈല്‍ ഫോണുമായാണു പ്രതികള്‍ സ്ഥലംവിട്ടത്. ഈ ഫോണിനെ പിന്തുടര്‍ന്നുള്ള നീക്കമാണു പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. രക്തം പുരണ്ട വടി മൃതദേഹത്തിനു സമീപത്തുനിന്നു കിട്ടിയിരുന്നു.

പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. കൊലപാതക കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതോടെ കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നു ബറേലി എസ്പി: രോഹിത് സിങ് സജ്!വാന്‍ പറഞ്ഞു.