ഷാഹുല്‍ ഹമീദിന് നാട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുങ്ങി

By Eswara

Wednesday 11 Oct 2017 11:30 AM

റിയാദ്: പാലക്കാട് പട്ടാമ്പി സ്വദേശി ഷാഹുല്‍ ഹമീദ് കഴിഞ്ഞ മൂന്നര വര്‍ഷമായി റിയാദില്‍ നിന്ന് എഴുന്നൂറില്‍ പരം കിലോമീറെര്‍ അകലെ ബിഷയില്‍ വീട്ടുെ്രെഡവര്‍ ആയി ജോലിചെയ്യുതുവരുകയാണ് മൂന്നരവര്ഷം കഴിഞ്ഞിട്ടും നാട്ടില്‍ വിടാനോ കഴിഞ്ഞ ഒരു വര്‍ഷമായി ശംബളമോ നല്‍കാതെ ഒരു കാരണവശാലും നാട്ടില്‍ വിടുകയില്ലയെന്നുള്ള തൊഴില്‍ഉടമയായ വനിതാസ്‌പോന്‍സറുടെ അനാവിശ്യമായ വാശിയില്‍ ഷാഹുല്‍ ഹമീദിനെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു തന്‍റെ ഉമ്മ സുഖമില്ലാതെ വളരെ സീരിയസായി ആശുപത്രിയില്‍ കിടന്നപ്പോള്‍ പത്ത് ദിവസത്തെ ലീവ് ചോദിച്ചിട്ടും പോലും കൊടുക്കാന്‍ തയ്യാറായില്ല ബിഷയിലുള്ള ഷാഹുല്‍ ഹമീദിന്റെ സുഹുര്‍ത്തുക്കള്‍ സ്‌പോന്‍സറുമായി സംസാരിച്ചെങ്കിലും നാട്ടില്‍ വിടാന്‍ തൊഴില്‍ ഉടമ തയ്യാറല്ല എനിക്ക് വേറെ െ്രെഡവര്‍ ഇല്ല ഒരിക്കലും വിടില്ല എന്നുള്ളതായിരുന്നു മറുപടി

ഷാഹുലിന്റെ മറ്റു സുഹുര്‍ത്തുക്കള്‍ മുഖാന്തരം ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡണ്ട് അയൂബ് കരൂപടന്നയുമായി ബന്ധപെടുകയും തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ബിഷയില്‍ പോകുകയും തൊഴില്‍ ഉടമയുമായി സംസാരിക്കുകയും യാതൊരുവിധത്തിലും നാട്ടില്‍ വിടുകയില്ല എന്നുള്ള പഴയനിലപാടാണ് എടുത്തത് തുടര്‍ന്ന് ഷാഹുല്‍ ഹമീദിനെയും കൊണ്ട് ബിഷ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും ഉണ്ടായ സംഭവവികാസങ്ങള്‍ ധരിപ്പിക്കുകയും പിറ്റേദിവസം രാവിലെ സ്‌റ്റേഷലിനെ ഉയര്‍ന്ന പോലീസ് മേധാവിയെ കാണാന്‍ സമയം തരുകയും ചെയ്തു. കൃത്യസായത്ത് തന്നെ വനിതാസ്‌പോണ്‍സര്‍ സ്‌റ്റേഷനില്‍ എത്തുകയും ഷാഹുലിനെ കണ്ടപ്പോള്‍ അവര്‍ ബഹളംവെക്കുകയും പോലീസ് അവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു തുടര്‍ന്ന പോലീസ് മേധാവിയുമായി നടന്ന ചര്‍ച്ചയില്‍ ഷാഹുലിനു കൊടുക്കാനുള്ള ശംബളം ആറുമാസത്തെ ഉടനെകൊടുക്കുകയും ബാക്കിയുള്ളത് അടുത്തമാസത്തെ ശംബളത്തില്‍ കൂട്ടികൊടുക്കാമെന്നും നാലുമാസത്തിനുള്ളില്‍ ഷാഹുലിനെ നാട്ടില്‍ വിടാമെന്നും പോലീസ് മേധാവിയുടെ സന്ന്യധ്യത്തില്‍ എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഷാഹുലിന് നാട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു ഷാഹുലിന് വിസ നല്‍കിയ പട്ടാമ്പി സ്വദേശിയെബന്ധപെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഷാഹുല്‍ ഹമീദിന് ഭീക്ഷണി പെടുത്തുന്നതരത്തിലുള്ള സമീപനമാണ് ഉണ്ടായത്.