എക്‌സ്പ്രസ് ഹെറാള്‍ഡ് അവാര്‍ഡ് പി. ടി. ചാക്കോ, ഷൈനി ഈശോ, സണ്ണി മാളിയേക്കല്‍ എന്നിവര്‍ക്ക്

By Karthick

Wednesday 11 Oct 2017 11:31 AM

ഡാലസ്: അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം വര്‍ഷംതോറും നല്‍കിവരാറുള്ള സാഹിത്യ സംഗീത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പി.ടി.ചാക്കോ പത്രപ്രവര്‍ത്തന മേഖലയില്‍ 18 വര്‍ഷത്തെ പ്രാവീണ്യം സിദ്ധിച്ച് ജേര്‍ണലിസത്തില്‍ പത്തോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ കെപിസിസി പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു പി. ടി. ചാക്കോ 1986 മുതല്‍ 2003 വരെ ദീപിക പത്രത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടറായിരുന്നു.

െ്രെകസ്തവ സംഗീത ലോകത്ത് ശ്രവണ സുന്ദര ഗാനങ്ങള്‍ ആലപിച്ചു പ്രവാസി മലയാളികളുടെ മനംകവര്‍ന്ന ഗായികയാണ് റവ. ടി. വി. ശമുവേലിന്റേയും മറിയാമ്മയുടേയും ഏക മകളായ ഷൈനി ഈശോ ഗായകനായ ജോണ്‍സന്‍ ഈശോയാണ് ഭര്‍ത്താവ്.

'എന്റെ പുസ്തകത്തിന്റെ രചയിതാവും ഡാലസിലെ സാമൂഹ്യ സാഹിത്യ സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യവും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാലസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമാണ് സണ്ണി മാളിയേക്കല്‍, ഹോട്ടല്‍ വ്യവസായ രംഗത്തെ തിരക്കുകള്‍ക്കിടയിലും മലയാള ഭാഷയേക്കാള്‍, സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതിന് മാളിയേക്കല്‍ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്.

ഒക്ടോബര്‍ 28 ന് ഡാലസില്‍ നടക്കുന്ന എക്‌സ്പ്രസ് ഹെറാള്‍ഡ് 8ാം വാര്‍ഷളക സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡാലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള സാംസ്കാരിക സംഘടനാ മത നേതാക്കന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചീഫ് എഡിറ്റര്‍ രാജു തരകന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 274 2926

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍