ചിക്കാഗോ സാഹിത്യവേദി സമ്മേളനം ഒക്‌ടോബര്‍ 13-ന്

By Karthick

Wednesday 11 Oct 2017 11:33 AM

ചിക്കാഗോ: സാഹിത്യവേദിയുടെ 206-മത് സമ്മേളനം 2017 ഒക്‌ടോബര്‍ 13-നു വെള്ളിയാഴ്ച പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (600 N Milwaukee Ave, Prospect Heights, IL 60070) കൂടുന്നതാണ്.

പുതിയതും പഴയുമായ ശ്രദ്ധേയമായ കവിതകള്‍, ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി, ഈ ഒക്‌ടോബര്‍ മാസ കൂട്ടായ്മയില്‍ 'കാവ്യോത്സവം' അവതരിപ്പിക്കുന്നു. അനിലാല്‍ ശ്രീനിവാസനോടൊപ്പം സാഹിത്യവേദി അംഗങ്ങളാണ് അവതാരകര്‍. ഒരു ഇനം അവതരിപ്പിക്കാന്‍ ഏറ്റവും കൂടിയത് അഞ്ചു മിനിറ്റ് വരെ സമയം എടുക്കാവുന്നതാണ്. അംഗങ്ങള്‍ തയാറായി വരണം എന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

സെപ്റ്റംബര്‍ മാസ സാഹിത്യവേദി ജോസഫ് ചെമ്മല്ലുക്കുഴിയുടെ അധ്യക്ഷതയില്‍ കൂടി. "ബാലസാഹിത്യം മലയാളത്തില്‍' എന്ന പ്രബന്ധം പ്രസിദ്ധ ബാലസാഹിത്യകാരന്‍ സി.ആര്‍. ദാസ് അകതരിപ്പിച്ചു. ആധുനിക ബാലസാഹിത്യത്തിന്റെ പ്രത്യേകതകളും പഴയ ബാലസാഹിത്യത്തിന്റെ രീതികളും വിവരിച്ചുകൊണ്ടുള്ള പ്രബന്ധം വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു.

കവിത, നാടന്‍പാട്ടുകള്‍, ഗാനങ്ങള്‍ എന്നിവ ആലപിച്ചും ആസ്വദിച്ചും സാഹിത്യവേദിയെ സമ്പന്നമാക്കാന്‍ ചിക്കാഗോയിലെ എല്ലാ സാഹിത്യ പ്രേമികളേയും ഈ ഒക്‌ടോബര്‍ മാസ സാഹിത്യവേദിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ടോണി ദേവസി (630 886 8380), ജോണ്‍ ഇലക്കാട്ട് (773 282 4955).