കാര്‍ഷിക വിളവുകള്‍ അറപ്പുരകള്‍ നിറക്കുമ്പോള്‍

By Eswara

Thursday 12 Oct 2017 14:26 PM

തോമസ് തടത്തിലിന്റെ പച്ചക്കറിത്തോട്ടത്തെക്കുറിച്ച് ഇമലയാളിയില്‍ വന്ന വാര്‍ത്ത വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരിക്കും. ന്യൂയോര്‍ക്കിലെ മഞ്ഞെല്ലാം പോയി വേനല്‍ പരക്കുമ്പോള്‍ പിന്നെ തോമസ്തടത്തിലിനു വിശ്രമമില്ല. തന്റെ പുരയിടത്തിന്റെ പിന്നിലെ ഇത്തിരി സ്ഥലത്ത് അയാള്‍ കൊത്തി കിളച്ച് പച്ചക്കറികള്‍ നട്ടു വളര്‍ത്തുന്നു. മലയാളിയുടെ കണ്ണും കരളും കവരുന്ന ഗ്രാമീണ ഭംഗി കൈവരുത്തുന്നവിധം നാനജാതി പച്ചക്കറികളാല്‍ സമ്രുദ്ധമാക്കുന്ന്ത് അദ്ദേഹത്തിന്റെ വിനോദവും വേനല്‍കാലത്തെ വ്യയാമവുമാണു. വീണ്ടും മഞ്ഞ്‌വീണു ശൈത്യം ബാധിക്കുന്നതിനുമുമ്പേ അദ്ദേഹം തന്റെഹരിത സ്വപനങ്ങള്‍ വിരിയിച്ചിരിക്കും.

ഹ്രുസ്വകാല വേനല്‍ക്കാലം മുഴുവന്‍ ഉപയോഗപ്പെടുത്തിതന്റെ അറപ്പുരകള്‍നിറക്കുന്നു. പ്രതിവര്‍ഷം മുടങ്ങാതെനടത്തുന്ന ഈ കാര്‍ഷികവ്രുത്തിയെ കൂട്ടുകാരും ബന്ധുക്കളും പ്രോത്സാഹിപ്പിന്നതിനോടൊപ്പം തന്നെ ഇടവക പള്ളിയും അദ്ദേഹത്തിനു സമ്മാനം നലകാറുണ്ട്. കേരളത്തിന്റെ തനിമ കാത്തുസൂക്ഷികുകയും നമ്മുടെ കാര്‍ഷിക പൈത്രുകം പിന്‍തുടരുകയും ചെയ്യുന്നവര്‍ക്ക് അദ്ദേഹം അംഗമായ സെന്റ്‌സ്റ്റീവന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലോങ്ങ്‌ഐലണ്ട് എല്ലാവര്‍ഷവും റോളിങ്ങ്് ട്രോഫിനല്‍കുന്നുണ്ട്. ഈ ട്രോഫി അഞ്ചുവര്‍ഷമായി തോമസ് തടത്തിലിനു തന്നെയാണു കിട്ടുന്നത്. ഈ വര്‍ഷവും ആ അംഗീകാരം റെവ. ഫാദര്‍ ഡോക്ടര്‍സി.കെ. രാജന്‍ തോമസ് തടത്തിലിനുനല്‍കി.

അമേരിക്കയുടെ മണ്ണില്‍ ഒരു കൊച്ചുകേരളം സ്രുഷ്ടിക്കുന്ന തോമസ് തടത്തിലിനും മറ്റു എല്ലാ കര്‍ഷക സഹോദരങ്ങള്‍ക്കും അനുമോദനങ്ങള്‍ അര്‍പ്പിക്കാം.

റിപ്പോര്‍ട്ട്: ഈപ്പന്‍ ചാക്കോ, ന്യൂയോര്‍ക്ക്