തൊടുപുഴ കെ. ശങ്കറിന്റെ മൂന്നു പുസ്തകങ്ങള്‍ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

ന്യൂയോര്‍ക്ക്: പ്രശസ്ത കവിയും സാഹിത്യകാരനുമായ തൊടുപുഴ കെ. ശങ്കറിന്റെ മൂന്നു പുസ്തകങ്ങള്‍, ചക്രങ്ങള്‍, പഞ്ചാമൃതം, നവനീതം ന്യൂയ്രോക്കില്‍ വച്ച് ഒക്‌ടോബര്‍ 6,7 8 തിയ്യതികളില്‍ നടന്ന ലാന (അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സമന്വയ സംഘടന) സമ്മേളനത്തില്‍ വച്ച് ഡോക്ടര്‍ എ.കെ. ബി പിള്ള ഫോമയുടെ (Federation of Malayalee Associations of Americas) നേതാവ് ശ്രീ തോമസ് കോശിക്ക് കോപ്പികള്‍ നല്‍കി കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

കൈരളി ടി.വി. ഡയറക്ടറും, ഇ മലയാളി മാനേജിങ്ങ് എഡിറ്ററുമായ ജോസ് കാടാപ്പുറം ആയിരുന്നു എം.സി. ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ്, പ്രിന്‍സ് മാര്‍ക്കോസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

കശങ്കര്‍ 500ല്‍ പരം മലയാള കവിതകളും 300ല്‍ പരം ഇംഗ്ലീഷ് കവിതകളും, 300ല്‍ പരം ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. കൂടതെ ലേഖനങ്ങളും, ജീവചരിത്രങ്ങളും, യാത്രാവിവരണങ്ങളും എഴുതിട്ടുണ്ട്. കേരളത്തിലും, മുംബൈയിലും, അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു. മുമ്പ് പ്രസിദ്ധീകരി ച്ച കൃതികള്‍ ഗംഗാപ്രവാഹം, ദി മില്‍ക്കി വേ, (ഇംഗ്ലീഷ്) ആദ്യാക്ഷരങ്ങള്‍, കവിയും വസന്തവും, അമ്മയും ഞാനും, ശിലയും മൂര്‍ത്തിയും.

ശ്രീ ശങ്കറുമായി ഇമെയില്‍ വഴിയോ ([email protected]) ഫോണ്‍/ വാട്ട്‌സപ്പിലൂടെയൊ (91 98200 33306) ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം