അനുഗ്രഹ മഴ പെയ്തിറങ്ങിയ ചിക്കാഗോ എക്യൂമെനിക്കല്‍ കലാമേള

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് കലാമേള ഒക്‌ടോബര്‍ ഏഴാംതീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കലയും ആത്മീയതയും കൈകോര്‍ക്കുന്ന ഇങ്ങനെയുള്ള സംരംഭങ്ങള്‍ കുട്ടികളുടെ ഭാവിയില്‍ അവര്‍ അറിയാതെ തന്നെ ജീവിതനേട്ടങ്ങള്‍ കൈവരിക്കാനാകുന്ന ഒരു വേദിയാണെന്ന് ജോയി ആലപ്പാട്ട് പിതാവ് പ്രസ്താവിച്ചു. ഇതിലേക്കു കുട്ടികളെ ഒരുക്കിയ മാതാപിതാക്കളെ കലാമേള ചെയര്‍മാന്‍മാരായ റവ. ജോര്‍ജ് വര്‍ഗീസ്, റവ. മാത്യു ഇടിക്കുള എന്നിവരും പ്രശംസിച്ചു.

വ്യക്തിത്വവികസനത്തിനായി പ്രസംഗ മത്സരങ്ങള്‍, കലാമത്സരങ്ങള്‍, ആത്മീയ വളര്‍ച്ചയ്ക്കായി ബൈബിള്‍ വേഴ്‌സസ്, ബൈബിള്‍ ക്വിസ് എന്നിവയെ ഒരേ വേദിയില്‍ സമന്വയിപ്പിക്കുന്നു എന്നുള്ളതാണ് എക്യൂമെനിക്കല്‍ കലാമേളയുടെ പ്രത്യേകത.

വളരെയധികം വ്യക്തികള്‍ ഇങ്ങനെയുള്ള മത്സരങ്ങള്‍ക്ക് പിന്നില്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് ഇത് കുറ്റമറ്റതാക്കാന്‍ സാധിച്ചതെന്നു പല മാതാപിതാക്കളും അഭിപ്രായപ്പെടുകയുണ്ടായി.

ജനറല്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ച ജോര്‍ജ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ചിക്കാഗോയിലെ 16 എക്യൂമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

വെരി റവ.ഫാ. ഹാം ജോസഫ്, റവ. ജോണ്‍ മത്തായി, റവ.ഡോ. എ. സോളമന്‍, ഷിനു നൈനാന്‍, സിനില്‍ ഫിലിപ്പ്, ജേക്കബ് ചാക്കോ, ഏലിയാമ്മ പുന്നൂസ്, പ്രേംജിത്ത് വില്യംസ്, ജോ മേലേത്ത്, ബിജു വര്‍ഗീസ്, ജയിംസ് പുത്തന്‍പുരയില്‍, രാജു ഏബ്രഹാം, ബേബി മത്തായി. ആന്റോ കവലയ്ക്കല്‍, മാത്യു എം. കരോട്ട്, രഞ്ചന്‍ ഏബ്രഹാം എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈവര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം