നിഷാ ദേശായ് യു.എസ്.- ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നിഷാ ദേശായ് ബിസ്വാളിനെ യു.എസ്.-ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിച്ചു.

യു.എസ്. ചേബര്‍ ഓഫ് കോമേഴ്സ് ഒക്ടോബര്‍ പത്തിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നിഷയുടെ നിയമനം പ്രഖ്യാപിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യവസായിക ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് നിഷയയുടെ നിയമനം പ്രയോജപ്പെടുമെന്ന് യു.എസ്. ചേംബര്‍ ഓഫ് കോമേഴ്സ് പ്രത്യാശ പ്രകടിപ്പിച്ചു.

2013 മുതല്‍ 2017 വരെ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ആള്‍ ബ്രയ്റ്റ് സ്റ്റോണ്‍ ബ്രിഡ്ജ് ഗ്രൂപ്പ് സീനിയര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നു.

നിഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്ത്യന്‍ പ്രസിഡന്റിന്റെ 'സമ്മാന്‍ അവാര്‍ഡ്' 2017 ജനുവരിയില്‍ ഇന്ത്യയില്‍ വെച്ചു നല്‍കിയിരുന്നു.

യു.എസ്.-ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്റെ നേതൃസ്ഥാനം ലഭിച്ചതിലുള്ള ആഹ്ലാദവും അഭിമാനവും നിഷ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

ഗുജറാത്തില്‍ നിന്നും മാതാപിതാക്കളോടൊപ്പമാണ് നിഷ അമേരിക്കയില്‍ എത്തിയത്. വെര്‍ജിനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്റ് അഫയേഴ്സില്‍ ബിരുദധാരിയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍