റോസ് ലോഡ്ജിന്റെ ചിത്രീകരണം വിസ്‌കോണ്‍സിനില്‍ പൂര്‍ത്തിയാകുന്നു

കുമ്മാട്ടി, മഴയിതള്‍പ്പൂക്കള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആള്‍ട്ടര്‍നേറ്റ് ഡൈമെന്‍ഷന്റെ (Alternate Dimension) അടുത്ത ചിത്രം റോസ് ലോഡ്ജിന്റെ (Ross Lodge) ചിത്രീകരണം അമേരിക്കയില്‍ വിസ്‌കോണ്‍സിനില്‍ പൂര്‍ത്തിയാകുന്നു.

എല്ലാമറിയാമെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ ജീവിത ഗതി മാറി മറിയാന്‍ വളരെ ചെറിയ ജീവിതാനുഭവങ്ങള്‍ക്ക് കഴിയും. പക്ഷേ ആ ഗതി വെറുതേ അങ്ങ് മാറുന്നതാണോ? അതോ ആരെങ്കിലും മനപ്പൂര്‍വ്വം മാറ്റുന്നതോ? നമ്മളെന്നാല്‍ നമ്മള്‍ മാത്രമാണോ? നമ്മള്‍ കാണാത്ത മറയത്തിരുന്ന് നമ്മളെ കാണുന്ന ചിലരുണ്ടോ?

നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോസ് ലോഡ്ജില്‍ ഒരു രാത്രി തങ്ങാന്‍ അഞ്ചു കൂട്ടുകാര്‍ എത്തുന്നതോട് കൂടി ആണ് കഥ തുടങ്ങുന്നത്. പിന്നീട് വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്‍പോട്ടു പോകുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ കഥ രമേഷ് കുമാറിന്റേതാണ്. ജോസ് ജോസഫ് കൊച്ചുപറമ്പിലും രമേഷ് കുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറയും സംവിധാനവും രമേഷ് നിര്‍വഹിക്കുന്നു.

ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍: ജോസ് ജോസഫ് കൊച്ചുപറമ്പില്‍, മണി കൃഷ്ണന്‍, റോഷി ഫ്രാന്‍സിസ്, സന്ദീപ് ഗോപാലകൃഷ്ണന്‍, സിജിത്ത് വിജയകുമാര്‍.

കൈരളി ടീവിയിലും പീപ്പിള്‍ ടീവിയിലും ഒക്ടോബര്‍ 28 ശനിയാഴ്ചയും, 29 ഞായറാഴ്ചയും അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയിലൂടെ ഈ ചിത്രം സംപ്രേഷണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം 9149549586.