മിഷിഗണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് അന്‍ജു രാജേന്ദ്ര മത്സരിക്കുന്നു.

മിഷിഗണ്‍: ഇന്ത്യന്‍ അമേരിക്കന്‍ അന്‍ജു രാജേന്ദ്ര മിഷിഗന്‍ 18വേ ഡിസ്ട്രിക്റ്റില്‍ നിന്നും സ്റ്റേറ്റ് സെനറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക്ക് റിബെക്ക വാറിന്റെ കാലാവധി 2018 ല്‍ തീരുന്നതിനാലാണ് അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അന്‍ജു മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയത്. മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ., എന്‍ജീനിയറിംഗ് ബിരുദങ്ങള്‍ കരസ്ഥമാക്കിയ അന്‍ജു മികച്ച സാമൂഹ്യ പ്രവര്‍ത്തകയാണ്. ആന്‍ആര്‍ബര്‍ ആസ്ഥാനമായി രൂപീകരിച്ച ബോളിഫിറ്റിന്റെ സ്ഥാപകയും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് അന്‍ജു. ഉറച്ച ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് അന്‍ജു പറഞ്ഞു. അമേരിക്കയില്‍ 2018 ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ നിരവധി ഇന്ത്യക്കാര്‍ മത്സരിക്കുന്നതിനായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന നാളുകള്‍ വിദൂരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍