അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ടൂര്‍ ഒക്‌ടോബര്‍ 28-ന്

By Karthick

Saturday 21 Oct 2017 02:19 AM

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ Winery Wine Tasting Tour ഒക്‌ടോബര്‍ 28-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് Lynfred Winery, 15 S Roselle Road, Roselle, Illinois-ല്‍ വച്ചു നടത്തുന്നു. വളരെ രസകരമായ ഈ ടൂറില്‍ വിവിധ രുചികളിലുള്ള വൈനും ജ്യൂസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈ പരിപാടിയിലേക്ക് എല്ലാവരേയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ 630 400 1172, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ 630 730 6200, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268. റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം