ഭാരതത്തിലെ മതസൗഹാര്‍ദ്ദം മാതൃകാപരമെന്ന് പ. കാതോലിക്കാ ബാവാ

By Karthick

Sunday 22 Oct 2017 01:32 AM

ബര്‍ലിന്‍: ജര്‍മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെ അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ ജര്‍മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയറുമായി കൂടിക്കാഴ്ച നടത്തി. ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജര്‍മന്‍ പ്രസിഡന്‍റ് സ്റ്റെയ്ന്‍മെയറുടെ കൊട്ടാരത്തില്‍ പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പോപ്പ് തവദ്രോസ് (കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ), അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം കരീം, അര്‍മ്മേനിയന്‍ സുപ്രീം കാതോലിക്കാ പാത്രിയര്‍ക്കീസ് പരിശുദ്ധ കരേക്കിന്‍ ദ്വിതീയന്‍ എന്നിവരോടൊപ്പം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്‍റ് സഖറിയാ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായും പങ്കെടുത്തു. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍